Join Whatsapp Group. Join now!

Cricket Tournament | ചെറുവത്തൂർ ക്രിക്കറ്റ് ലീഗ് കൈതക്കാട് ചാമ്പ്യൻമാർ

ദുബൈയിൽ നടന്ന ചെറുവത്തൂർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റിൽ കൈതക്കാട് ടീം വിജയിച്ചു.

● കെ.എം.സി.സി. ചെറുവത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദുബൈ ജദ്ദാഫിലെ ജി ഫോഴ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് ടൂർണമെൻ്റ് നടന്നു.

● തുരുത്തി പ്രവാസി കൂട്ടായ്മ റണ്ണറപ്പായി.

● വിവിധ മത്സരങ്ങളിലെ മികച്ച താരങ്ങൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു.

● ഇബ്രാഹിം ബേരിക്കയെ ഷാൾ അണിയിച്ച് സ്നേഹാദരവ് നൽകി.


ദുബൈ: (MyKasargodVartha) കെ.എം.സി.സി. ചെറുവത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദുബൈ ജദ്ദാഫിലെ ജി ഫോഴ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് നടന്ന പ്രഥമ ചെറുവത്തൂർ പ്രീമിയർ ലീഗ് (സി.സി.എൽ) ക്രിക്കറ്റ് ടൂർണമെൻ്റിൽ ചലഞ്ചേഴ്‌സ് കൈതക്കാട് ടീം ചാമ്പ്യന്മാരായി. തുരുത്തി പ്രവാസി കൂട്ടായ്മ റണ്ണറപ്പായി.

പഞ്ചായത്തിലെ മികച്ച ക്രിക്കറ്റ് കളിക്കാരെ ഉൾപ്പെടുത്തി നടത്തിയ ടൂർണമെൻ്റിൽ വാശിയേറിയ മത്സരങ്ങളാണ് നടന്നത്. വിവിധ മത്സരങ്ങളിലെ മികച്ച താരങ്ങൾക്കുള്ള പുരസ്കാരങ്ങൾ ത്വാഹ തുരുത്തി, ആബിദ് കൈതക്കാട്, ഇർഷാദ് കാടങ്കോട്, റഷീദ് തഖ്‌വ, സിയാദ് തുരുത്തി, ആബിദ് തഖ്‌വ, ജാബിർ കെ.പി, അബ്ദുൽ റഹ്‌മാൻ എം.സി, ഷംസു ഖുബ്ബ എന്നിവർ കരസ്ഥമാക്കി.

Cheruvathur Cricket League Kaithakkad Champions


ചടങ്ങിൽ ദുബൈ കെ.എം.സി.സി. സംസ്ഥാന എമർജൻസി വിംഗ് ജനറൽ കൺവീനറായി തെരഞ്ഞെടുക്കപ്പെട്ട ഇബ്രാഹിം ബേരിക്കയെ ഷാൾ അണിയിച്ച് സ്നേഹാദരവ് നൽകി. നിരവധി കായിക പ്രേമികൾ ടൂർണമെൻ്റിൽ പങ്കെടുത്തു.

ഈ വാർത്ത എല്ലാവരുമായി പങ്കുവെക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

Kaithakkad team won the Cheruvathur Premier League cricket tournament organized by KMCC Cheruvathur Panchayat Committee in Dubai.

Cricket tournament news, community event news, sports news, Dubai news, Cheruvathur news, KMCC news, cricket league news, sports awards news

#CricketTournament, #CommunityEvent, #DubaiSports, #KMCC, #Cheruvathur, #CricketLeague

Post a Comment