● ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ ബേക്കൽ ഡിവൈഎസ്‌പി വി വി മനോജ് മൊമെന്റോയും ക്യാഷ് അവാർഡും സമ്മാനിച്ചു.
● ചന്ദ്രഗിരി ക്ലബ് പ്രസിഡന്റ് നാസിർ ഡീഗോയുടെ അധ്യക്ഷത വഹിച്ചു.
കാസർകോട്: (MyKasargodVartha) കായിക രംഗത്ത് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച കേരള ഹാൻഡ് ബോൾ താരം നഫീസത്ത് റിസയെ ചന്ദ്രഗിരി ക്ലബ് അനുമോദിച്ചു. ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ ബേക്കൽ ഡിവൈഎസ്‌പി വി വി മനോജ് മൊമെന്റോയും ക്യാഷ് അവാർഡും സമ്മാനിച്ചു.
ചന്ദ്രഗിരി ക്ലബ് പ്രസിഡന്റ് നാസിർ ഡീഗോയുടെ അധ്യക്ഷത വഹിച്ചു. ഗൾഫ് കമ്മിറ്റി പ്രസിഡന്റ് ഹാരിസ് കല്ലട്ര, ജിംഘാന ഓർഗനൈസിങ്ങ് സെക്രട്ടറി ശംസീർ ചളിയങ്കോട്, സരീഫ് സലാല, ക്ലബ്ബ് സെക്രട്ടറി ആഷിഫ് പാറ എന്നിവർ സംസാരിച്ചു.
ഖാദർ മെഡിക്കൽ സ്വാഗതം പറഞ്ഞു. ട്രഷറർ രാഘവൻ നന്ദി പറഞ്ഞു.
Keywords: Kerala News, Kasargod News, Sports News, Handball News, Awards News, Kasargod Local News, Kerala Sports News, Recognition News
#NafeesathRiza, #Handball, #SportsNews, #ChandragiriClub, #Awards, #KeralaNews