● രക്തദാന ക്യാമ്പ് ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ വച്ച് നടന്നു.
● ട്രാഫിക് എസ്.ഐ. രവി കൊട്ടോടി ഉദ്ഘാടനം ചെയ്തു.
● അലയൻസ് ക്ലബ്ബ് പ്രസിഡണ്ട് അശ്റഫ് പി.ബി.(അച്ചു നായ്മാർമൂല) ആദ്യ രക്തദാതാവായി.
കാസർകോട്: (MyKasargodVartha) അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ കാസർകോടിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ വച്ച് നടന്നു. ട്രാഫിക് എസ്.ഐ. രവി കൊട്ടോടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അലയൻസ് ക്ലബ്ബ് പ്രസിഡണ്ട് അശ്റഫ് പി.ബി.(അച്ചു നായ്മാർമൂല) ആദ്യ രക്തദാതാവായി.
പ്രോഗ്രാം ഡയറക്ടർ നൗഷാദ് ബായിക്കര അധ്യക്ഷത വഹിച്ച ക്യാമ്പിൽ റീജിയൻ ചെയർമാൻ റഫീഖ് എസ്. മുഖ്യാതിഥിയായി സംബന്ധിച്ചു. വൈസ് പ്രസിഡണ്ട് കെ.ജി അൻവർ, ബി.ആർ.ക്യു മുസ്തഫ, എസ്.എം നാസിർ, ലീൻ എന്നിവരും ക്യാമ്പിൽ പങ്കെടുത്തു. സെക്രട്ടറി സമീർ ആമസോണിക്സ് നന്ദിയറിയിച്ചു.
ഈ വാർത്ത പങ്കിടാനും നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്താനും മടിക്കേണ്ടതില്ല!
The Alliance Club in Kasaragod organized a successful blood donation camp at the Government General Hospital, with notable participation from local leaders and volunteers.
Keywords: Kasaragod News, Blood Donation Camp, Alliance Club News, Community Event News, Kasaragod Social Events