Join Whatsapp Group. Join now!

Social Leader | പട്ല കുന്നിലെ പി എ അബ്ദുർ റഹ്‌മാൻ എന്ന നിറഞ്ഞുനിന്ന പ്രകാശം

പട്ല കുന്നിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ പ്രധാന സാന്നിധ്യമായ പി എ അബ്ദുർ റഹ്‌മാൻ നിര്യാതനായി.

● പി എ എന്ന രണ്ടക്ഷരം കൊണ്ട് നിറഞ്ഞിരുന്ന അബ്ദുറഹ്മാൻ പിന്നെ അറിയപ്പെട്ടത് സെക്രട്ടറി അബ്ദുറഹ്മാൻ.


അസ്‍ലം മാവില 

(MyKasargodVartha) പട്ല കുന്നിലെ പി എ അബ്ദുർ റഹ്‌മാൻ, രാഷ്ട്രീയ, സാമൂഹിക, സാംസ്ക്കാരിക, വിദ്യാഭ്യാസ രംഗത്ത് എല്ലായിടത്തുമവൻ മുമ്പിലായിരുന്നു. മനുഷ്യദൗത്യം എന്നത് സാമൂഹിക പ്രവർത്തനങ്ങളെന്ന് പി എ നന്നേ ചെറുപ്പത്തിലെ തിരിച്ചറിഞ്ഞിരുന്നു. എൻ്റെ ഓർമ്മ ശരിയാണെങ്കിൽ ഒരു വർഷം അവൻ സ്കൂൾ ലീഡറായിരുന്നു, ഒമ്പതാം ക്ലാസിൽ പഠിക്കുന്ന നേരം.

പട്ല ഒഎസ്എയിൽ ആദ്യ വർഷം തന്നെ എക്സിക്യൂട്ടീവ് അംഗം. മൂന്നാം വർഷം ജോയിൻറ് സെക്രട്ടറി. പിന്നെ ജനറൽ സെക്രട്ടറി. പി എ എന്ന രണ്ടക്ഷരം കൊണ്ട് നിറഞ്ഞിരുന്ന അബ്ദുറഹ്മാൻ പിന്നെ അറിയപ്പെട്ടത് സെക്രട്ടറി അബ്ദുറഹ്മാൻ. എംഎസ്എഫിലും പി എ സജീവം. ലീഗിന്റെ സെക്രട്ടറി. 

സംഘം ക്ലബ്ബിൽ എല്ലാമായിരുന്നു. കാസർകോട് ജില്ലയിൽ ഒന്നാം സ്ഥാനമായി സംഘത്തെ എത്തിച്ചതിൽ സെക്രട്ടറി അബ്ദുറഹ്മാൻ ചെയ്ത പ്രവർത്തനങ്ങൾ എത്രയോ വിലപ്പെട്ടതാണ്. യുവത്വത്തിൽ അവൻ എപ്പോഴും നടക്കുകയായിരുന്നില്ല, മറിച്ച് ഓടുകയായിരുന്നു. ഏത് ചുമതലയ്ക്കും പി എ തയ്യാറായിരുന്നു. ശാന്തമായ വ്യക്തി. ഒതുങ്ങിയ സംസാരം. അഭിപ്രായങ്ങളിലും വ്യക്തിത്വം. പ്രവർത്തനങ്ങളിലും അങ്ങനെ തന്നെ.

PA Abdur Rahman from Patla Kunnu, a shining light, passes away

ബക്കർ മാഷും സെക്രട്ടറി അബ്ദുറഹ്മാനും ചേർന്ന കൂട്ടായ്മകളിൽ എപ്പോഴും വിജയമായിരുന്നു, പരാജയമറിയില്ല. ഏത് മീറ്റിംഗിലും ആദ്യം വന്നതും അവസാനം പോയതും അബ്ദുറഹ്മാനായിരുന്നു. കോളേജ് സമയത്ത് അബ്ദുറഹ്മാൻ എഴുതിയിരുന്നു, ഉത്തരദേശത്തിലും മറ്റും കവിതയായും ലേഖനമായും. സാമൂഹ്യപ്രവർത്തനത്തിനിടയിൽ എഴുത്തിൽ നിന്ന് മാറി നിന്നു.

പട്ല ലൈബ്രറിയിൽ (ഇന്ന് കുഞ്ഞിപ്പള്ളി) അബ്ദുൽ റഹ്മാൻ സജീവ സാന്നിധ്യമായിരുന്നു, വായനാ ഇടത്തിലും. 

പട്ലയിലെ വിദ്യാഭ്യാസ- സാംസ്കാരിക - സാമൂഹിക-രാഷ്ട്രീയ രംഗങ്ങളില്‍ പി എ എല്ലാമായിരുന്നു, വെളിച്ചമായും നിറഞ്ഞുനിന്ന പ്രകാശമായും. കുറച്ച് വർഷമായി ഒന്നിലും സജീവമായിരുന്നില്ല അബ്ദുറഹ്മാൻ. ഒരുങ്ങിയത് പോലെ. അസുഖവും മറ്റും വല്ലാതെ തടസ്സമായി.

ഹാരിസ്, സുലൈമാൻ, അബ്ദുൽ ഖാദർ അങ്ങനങ്ങനെ.. അബ്ദുറഹ്മാനും ഞങ്ങളിൽ നിന്ന് കടന്നുപോയി. അവരുടെ നല്ല ഓർമ്മകൾ നിലനിൽക്കുന്നു, എപ്പോഴും, ഒപ്പം പ്രാർത്ഥനയും.

ഈ ലേഖനം പങ്കിടുകയും നിങ്ങളുടെ അഭിപ്രായങ്ങളിൽ രേഖപ്പെടുത്തുകയും ചെയ്യുക.


PA Abdur Rahman, a significant figure in social, cultural, and educational spheres, passed away. His contributions to various fields will be remembered.

Keywords: Kasaragod News, Patla Kunnu News, Social News, Cultural Leader, Educational Leader, Abdur Rahman Death, Social Contributions, Patla Kunnu Obituary

#KasaragodNews #PatlaKunnu #SocialLeader #AbdurRahman #CulturalIcon #EducationalContributions



Post a Comment