Join Whatsapp Group. Join now!

School Event | വിദ്യാർഥികളുടെ കൂടെ ആടിപ്പാടി ഗായകസംഘം; മാനവസൗഹൃദ സംഗീത യാത്രയ്ക്ക് നൽകിയ സ്വീകരണം ശ്രദ്ധേയമായി

മൊഗ്രാൽ ഇശൽ സ്കൂളിൽ നടത്തിയ സ്നേഹ സംഗീത യാത്രയ്ക്ക് വിദ്യാർഥികളുടെ ആവേശകരമായ പങ്കാളിത്തം.

● വിദ്യാർത്ഥികളുടെ ആവേശകരമായ പങ്കാളിത്തം പരിപാടിയുടെ മാറ്റ് കൂട്ടി. 

● ഗായകരും വിദ്യാർത്ഥികൾക്കൊപ്പം ചേർന്ന് നൃത്തം ചെയ്തത് ആവേശകരമായ കാഴ്ചയായി.

● അബ്ദുൾ റസാക്ക് പവലിയനിലായിരുന്നു പരിപാടി നടന്നത്.

● സ്കൂൾ ഹെഡ്മാസ്റ്റർ കെ. സുകുമാരൻ സ്വാഗത ഗാനം ആലപിച്ചു. 

മൊഗ്രാൽ: (MyKasargodVartha) കേരള കലാ കൂട്ടായ്മ ജില്ലയിൽ സംഘടിപ്പിച്ചു വരുന്ന മാനവസൗഹൃദ സ്നേഹ സംഗീത യാത്രയ്ക്ക് മൊഗ്രാൽ ഇശൽ ഗ്രാമം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കിയ സ്വീകരണ പരിപാടി ശ്രദ്ധേയമായി. വിദ്യാർത്ഥികളുടെ ആവേശകരമായ പങ്കാളിത്തം പരിപാടിയുടെ മാറ്റ് കൂട്ടി. ഗായക സംഘത്തിന്റെ സംഗീത നിശയിൽ കുട്ടികൾ ആടിപ്പാടി തകർത്തു. ഗായകരും വിദ്യാർത്ഥികൾക്കൊപ്പം ചേർന്ന് നൃത്തം ചെയ്തത് ആവേശകരമായ കാഴ്ചയായി.

പ്രോഗ്രാം ഡയറക്ടറും പ്രമുഖ കലാകാരനുമായ ഇ.എം. ഇബ്രാഹിം മൊഗ്രാൽ, ജാഥാ ക്യാപ്റ്റൻ ഫിറോസ് ബാബു, സിനിമാ പിന്നണി ഗായകൻ മുന്നാ മുജീബ്, എം.എ. ഗഫൂർ എടവണ്ണ, ഫാത്തിമ തുടങ്ങിയ ഇരുപതിലധികം കലാകാരന്മാർ സംഗീത യാത്രയിൽ പങ്കെടുത്തു. മൊഗ്രാൽ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ, എസ്.എം.സി കമ്മിറ്റികളാണ് മൊഗ്രാലിൽ സംഗീത യാത്രയ്ക്ക് സ്വീകരണം ഒരുക്കിയത്. പി.ബി. അബ്ദുൾ റസാക്ക് പവലിയനിലായിരുന്നു പരിപാടി നടന്നത്.

Students Celebrate Humanitarian Musical Journey in Mogral

സ്കൂൾ ഹെഡ്മാസ്റ്റർ കെ. സുകുമാരൻ സ്വാഗത ഗാനം ആലപിച്ചു. പി.ടി.എ പ്രസിഡൻ്റ് അഷ്റഫ് പെർവാഡ്, വൈസ് പ്രസിഡൻ്റ് ലത്തീഫ് കൊപ്പളം, സ്റ്റാഫ് കൗൺസിൽ അംഗങ്ങൾ, പി.ടി.എ, എസ്.എം.സി അംഗങ്ങൾ, പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി തസ്‌നി ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.

Students Celebrate Humanitarian Musical Journey in Mogral

അവശത അനുഭവിക്കുന്ന കലാകാരന്മാരെ സഹായിക്കുക, വളർന്നു വരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക, ജനങ്ങൾക്കിടയിൽ മാനവ സൗഹൃദം ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കേരള കലാ കൂട്ടായ്മ സ്നേഹ സംഗീത യാത്ര ജില്ലയിൽ സംഘടിപ്പിക്കുന്നത്. ഈ യാത്രയുടെ സമാപന സമ്മേളനം 25-ന് നെല്ലിക്കട്ടയിൽ നടക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.

Students Celebrate Humanitarian Musical Journey in Mogral

ഈ വാർത്ത സാമൂഹ്യമാധ്യമങ്ങളിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും ഷെയർ ചെയ്യാൻ മടിക്കേണ്ട. നിങ്ങളുടെ അഭിപ്രായങ്ങളും പങ്കുവെക്കുക.

Mogral school hosted a warm reception for the Humanitarian Musical Journey, with students actively participating and enjoying the cultural event.

Keywords: Mogral news, Humanitarian music journey, Kerala Arts Group, Music event Kerala, Students participation, Mogral government school, Music journey, Kerala events

Post a Comment