● പ്രധാന ചടങ്ങുകളിൽ ഒന്നായ കലവറ നിറയ്ക്കൽ ഘോഷയാത്ര വലിയ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ●കലവറ നിറയ്ക്കലിന് ശേഷം അന്നദാനവും മറ്റ് വിശേഷാൽ പൂജകളും നടന്നു. ● രാത്രിയിൽ നൃത്ത സന്ധ്യയും അത്താഴ പൂജയും ഉണ്ടായിരുന്നു.
കാഞ്ഞങ്ങാട്: (MyKasargodVartha) മാക്കരംകോട്ടെ പ്രസിദ്ധമായ ധർമ്മശാസ്താ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവത്തിന്റെയും നാഗ പ്രതിഷ്ഠ ദിനത്തിന്റെയും ഭാഗമായി കലവറ നിറയ്ക്കൽ ചടങ്ങ് ഭക്തിപൂർവം നടന്നു. ജനുവരി 21, 22 തീയതികളിലാണ് ഇത്തവണത്തെ പ്രതിഷ്ഠാദിന മഹോത്സവവും നാഗ പ്രതിഷ്ഠാദിനവും ആഘോഷിക്കുന്നത്. ഇരിവൽ മാധവൻ വാഴുന്നവരുടെ മുഖ്യ കാർമികത്വത്തിൽ വിവിധ പൂജാദി കർമ്മങ്ങളും കലാപരിപാടികളും ഈ ദിവസങ്ങളിൽ അരങ്ങേറും.
ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിൽ ഒന്നായ കലവറ നിറയ്ക്കൽ ഘോഷയാത്ര വലിയ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വാരിക്കാട്ടില്ലം അരയാൽതറക്കാൽ വിഷ്ണുമൂർത്തി ദേവസ്ഥാനത്തുനിന്നും ആരംഭിച്ച ഘോഷയാത്രയിൽ ചെണ്ടമേളം, മുത്തുക്കുട തുടങ്ങിയവയുടെ അകമ്പടിയുണ്ടായിരുന്നു. നിരവധി ഭക്തജനങ്ങൾ ഈ ഘോഷയാത്രയിൽ പങ്കെടുത്തു. കലവറ നിറയ്ക്കലിന് ശേഷം അന്നദാനവും മറ്റ് വിശേഷാൽ പൂജകളും നടന്നു. രാത്രിയിൽ നൃത്ത സന്ധ്യയും അത്താഴ പൂജയും ഉണ്ടായിരുന്നു.
ജനുവരി 22-ന് രാവിലെ 5 മണിക്ക് പള്ളി ഉണർത്തലോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് അഭിഷേകം, ഗണപതിഹോമം, ഉഷപൂജ, മറ്റ് വിശേഷാൽ പൂജകൾ എന്നിവയും നടക്കും. സർവ്വ ഐശ്വര്യ വിളക്ക് പൂജ, ഭജനാമൃതം, സർപ്പ ദുരിത കർമ്മങ്ങൾ, ഉച്ചപൂജ, അന്നദാനം, തായമ്പക, അത്താഴപൂജ, ശ്രീഭൂതബലി, തിടമ്പ് നൃത്തം തുടങ്ങിയ വിവിധ പരിപാടികളും ഈ ദിവസത്തെ ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാകും.
ക്ഷേത്രത്തിലെ മേൽശാന്തി ശ്രീധരൻ നമ്പൂതിരി, ക്ഷേത്ര സെക്രട്ടറി കെ. പ്രഭാകരൻ, പ്രസിഡണ്ട് എം.ടി. ദാമോദരൻ, ഖജാൻജി കെ. വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഉത്സവ പരിപാടികൾ നടക്കുന്നത്.
ഈ വാർത്ത പങ്കുവെയ്ക്കുകയും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യൂ!
The Kalavara Filling ceremony was held at Makkarakode Dharma Shasta Temple as part of the annual festival, attracting large participation with various rituals and performances.
Keywords: Kasaragod News, Makkarakode Temple Festival, Kerala Rituals, Kavara Filling, Dharma Shasta Temple News, Kerala Annadanam, Temple Celebration News, Kerala Spiritual Events
#DharmaShastaTemple, #Makkarakode, #KalavaraFilling, #Festival, #KeralaTemples, #Annadanam