Join Whatsapp Group. Join now!

Fahahil | കാസർകോട് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ ഫഹാഹീൽ ഏരിയയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Kasargod Expatriates Association in Fahahil area has elected new office bearers. കാസർകോട് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ ഫഹാഹീൽ ഏരിയ പുതിയ ഭാരവാഹികൾ

● സൂഖ് സബ വേദാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

● യോഗം വൈസ് ചെയർമാൻ അഷ്റഫ് അയ്യൂർ ഉദ്ഘാടനം ചെയ്തു. 

● റഫീഖ് ഒളവറയും ശ്രീനിവാസനും കേന്ദ്ര നിരീക്ഷകരായിരുന്നു. 


കുവൈറ്റ് സിറ്റി: (MyKasargodVartha) കാസർകോട്ടെ പ്രവാസികളുടെ കൂട്ടായ്മയായ കാസർകോട് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ്റെ (KEA) ഫഹാഹീൽ ഏരിയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മുരളി വാഴക്കോടൻ പ്രസിഡന്റും, യൂസുഫ് ഓർച്ച, ബാബു കെ സി എന്നിവർ വൈസ് പ്രസിഡന്റുമാരുമാണ്. സുധാകരനാണ് ജനറൽ സെക്രട്ടറി. ചന്ദ്രൻ കവ്വായിയും സി ജയരാജനും സെക്രട്ടറിമാരായും, സുധീർ മടിക്കൈ ട്രഷററായും, സുനിൽകുമാർ ആറിൽ ഓർഗനൈസിങ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

Kasargod Expatriates Association Elects New Office Bearers for Fahahil Area

സൂഖ് സബ വേദാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. യോഗം വൈസ് ചെയർമാൻ അഷ്റഫ് അയ്യൂർ ഉദ്ഘാടനം ചെയ്തു. അധ്യാപകൻ, കാർട്ടൂണിസ്റ്റ്, എഴുത്തുകാരൻ, മോട്ടിവേഷൻ സ്പീക്കർ എന്നീ നിലകളിൽ പ്രശസ്തനും കാസർകോട് ജില്ലക്കാരനുമായ അബ്ദുൽ മുജീബ് പട്ല മുഖ്യാതിഥിയായിരുന്നു.

Kasargod Expatriates Association Elects New Office Bearers for Fahahil Area

അഷ്റഫ് കുച്ചാനം അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി മുരളി വാഴക്കോടൻ സ്വാഗതം പറഞ്ഞു. ചീഫ് പാട്രൻ സത്താർ കുന്നിൽ, കേന്ദ്ര ജനറൽ സെക്രട്ടറി ഹമീദ് മധൂർ, ട്രഷറർ അസീസ് തളങ്കര, ഓർഗനൈസിങ് സെക്രട്ടറി ഫൈസൽ സി എച്ച്, വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി സി എച്ച്, ശ്രീനിവാസൻ സംസാരിച്ചു. റഫീഖ് ഒളവറയും ശ്രീനിവാസനും കേന്ദ്ര നിരീക്ഷകരായിരുന്നു. സുധാകരൻ പെരിയ നന്ദി പറഞ്ഞു.

EP Jayarajan Hails CM Pinarayi Vijayan as a Historical Figure

Keywords: Kasargod News, Expatriates News, Fahahil Area News, KEA Elections News, Kuwait News, Expatriates Association News, Fahahil New Leaders

#KasargodExpatriates, #KEA, #FahahilArea, #KuwaitNews, #ExpatriatesLeadership, #KuwaitCommunity



Post a Comment