Join Whatsapp Group. Join now!

Obituary | പണ്ഡിതനും സാമൂഹ്യ പ്രവർത്തകനുമായ ചിത്താരിയിലെ സി എച് അഹ്‌മദ് അശ്റഫ് മൗലവി നിര്യാതനായി

ചിത്താരി മുസ്ലിം ജമാഅത് പ്രസിഡന്റ്, യതീംഖാന ഭരണസമിതി അംഗം തുടങ്ങിയ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്
കാഞ്ഞങ്ങാട്: (MyKasargodVartha) പണ്ഡിതനും മത സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും കാഞ്ഞങ്ങാട് സംയുക്ത ജമാഅത് മുൻ പ്രസിഡന്റുമായ സെന്റർ ചിത്താരിയിലെ സി എച് അഹ്‌മദ് അശ്റഫ് മൗലവി (80) നിര്യാതനായി. ചിത്താരി മുസ്ലിം ജമാഅത് പ്രസിഡന്റ്, ക്രസന്റ് സ്കൂൾ കമിറ്റി ഭാരവാഹി, യതീംഖാന ഭരണസമിതി അംഗം തുടങ്ങിയ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

C.H. Ahmed Ashraf Moulavi, Kanhangad, Kerala, Muslim scholar, social worker, Jamat, education, philanthropy, death, obituary, community leader,  Scholar C H Ahmed Ashraf Moulavi Passes Away.

 
ബസ് സ്റ്റാൻഡ് നൂറുൽ ഇസ്ലാം ജുമാ മസ്ജിദ് ഉൾപ്പെടെ നിരവധി മസ്ജിദുകളുടെ നിർമാണത്തിന് അദ്ദേഹം നേതൃത്വം നൽകി. ജമാഅത് ഹൈസ്കൂൾ, ഹയർ സെകൻഡറി സ്കൂൾ, പാറപ്പള്ളിയിലെ വനിതാ യതീം ഖാന എന്നിവ സ്ഥാപിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു. ഇ കെ അബൂബകർ മുസ്ലിയാർ, കാന്തപുരം എ പി അബൂബകർ മുസ്ലിയാർ, സയ്യിദ് അബ്ദുർ റഹ്‌മാൻ ഇമ്പിച്ചിക്കോയതങ്ങൾ തുടങ്ങിയ പണ്ഡിതന്മാരുമായും മറ്റും ബന്ധം പുലർത്തിയിരുന്നു.

പരേതരായ അബ്ദുർ റഹ്‌മാൻ മുസ്ലിയാർ - ആഇശ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ആഇശ. മക്കൾ: റഹിമ, ബുശ്റ. മരുമക്കൾ: മുഹമ്മദ് കുഞ്ഞി കല്ലൂരാവി, ലത്വീഫ് ഉപ്പള. സഹോദരങ്ങൾ: ശാഫി, അബ്ദുല്ല, മാഹിൻ, കുഞ്ഞാമിന, സൈനബ്, സുഹ്‌റ, അസ്മ. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ സെൻട്രൽ ചിത്താരിയിലെ മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

#CHAhmedAshrafMoulavi #Kanhangad #Kerala #Obituary #SocialWorker #MuslimScholar

Keywords in English: C.H. Ahmed Ashraf Moulavi, Kanhangad, Kerala, Muslim scholar, social worker, Jamat, education, philanthropy, death, obituary, community leader,  Scholar C H Ahmed Ashraf Moulavi Passes Away.

Post a Comment