● ദുബൈ കെ.എം.സി.സി കാസർകോട് മുൻസിപ്പൽ കമ്മിറ്റിയിൽ പുതിയ ഭാരവാഹികൾ തെരഞ്ഞെടുത്തു. ● സമാപന കൗൺസിൽ മുസ്ലിം ലീഗ് മുൻസിപ്പൽ പ്രസിഡന്റ് ബഷീർ കെ എം ഉദ്ഘാടനം ചെയ്തു.
ദുബൈ: (MyKasargodVartha) ദുബൈ കെ.എം.സി.സി കാസർകോട് മുൻസിപ്പൽ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബു ഹൈലിലുള്ള ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ജനറൽ കൗൺസിൽ യോഗത്തിലാണ് പുതിയ ഭാരവാഹികളെ ഐക്യകണ്ഠേന പ്രഖ്യാപിച്ചത്. ഹാരിസ് ബ്രദേഴ്‌സിനെ പ്രസിഡന്റായും സർഫ്രാസ് പട്ടേലിനെ ജനറൽ സെക്രട്ടറിയായും ഗഫൂർ ഊദിനെ ട്രഷററായും തിരഞ്ഞെടുത്തു.
സാജിദ് സൈലർ ചേരങ്കൈ, മുഹമ്മദ് ഷിഫാസ് പട്ടേൽ, സുഹൈർ യഹ്യ, ഹനീഫ് തായൽ, മുഹമ്മദ് ഖാസിയാറകം, മിർഷാദ് പൂരണം എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. അൻവർ പള്ളം, ജാഫർ കുന്നിൽ, കാമിൽ ബാങ്കോട്, തസ്ലീം ബെൽക്കാട്, സലാം ബെദിര, അമീൻ പള്ളിക്കാൽ എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.
പ്രസിഡന്റ് ഹാരിസ് ബ്രദേഴ്സിന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന കൗൺസിൽ മുസ്ലിം ലീഗ് മുൻസിപ്പൽ പ്രസിഡന്റ് ബഷീർ കെ എം ഉദ്ഘാടനം ചെയ്തു. മുൻ ജനറൽ സെക്രട്ടറി അസ്‌കർ ചൂരി 2019 മുതൽ 2024 വരെയുള്ള പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
യു.എ.ഇ കെ.എം.സി.സി ട്രഷററും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റുമായ നിസാർ തളങ്കര, ദുബൈ കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്റ് സലാം കന്യപ്പാടി, മണ്ഡലം പ്രസിഡന്റ് ഫൈസൽ പട്ടേൽ, സുബൈർ അബ്ദുല്ല, ഫൈസൽ ദീനാർ,ശിഹാബ് നായ്‌മാർമൂല, സിനാൻ തൊട്ടാൻ സംസാരിച്ചു.
മുനീഫ് ബദിയടുക്ക റിട്ടേർണിംഗ് ഓഫീസറായും അബ്ദുൽ റസാഖ് ബദിയടുക്ക നിരീക്ഷകനായും കൗൺസിൽ നടപടികൾ നിയന്ത്രിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി ഗഫൂർ ഊദ് സ്വാഗതവും തൽഹത്ത് തളങ്കര പ്രാർത്ഥനയും നടത്തി. മുൻസിപ്പൽ ജനറൽ സെക്രട്ടറി സർഫ്രാസ് പട്ടേൽ നന്ദി പറഞ്ഞു.
Keywords: Dubai KMCC, Kasaragod, new office bearers, Harris Brothers, Sarfraz Patel, Gafur Oodh, General Council, UAE, Muslim League, Sharjah
#DubaiKMCC, #Kasaragod, #NewLeaders, #KMCCLeadership, #UAECommunity, #MuslimLeague