Join Whatsapp Group. Join now!

Disability Day | അന്താരാഷ്ട്ര ദിന്നശേഷി ദിനം; ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു

അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനം, ശ്രവണ സഹായി വിതരണം, ബോധവത്കരണ സെമിനാര്‍ എന്നിവ സംഘടിപ്പിച്ചു.

  • ചടങ്ങില്‍ കേള്‍വി വൈകല്യം ഉളളവര്‍ക്ക് ശ്രവണ സഹായി വിതരണം ചെയ്തു


കാഞ്ഞങ്ങാട്: (MyKasargodVartha) അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനം, ശ്രവണ സഹായി വിതരണം, ബോധവത്കരണ സെമിനാര്‍ എന്നിവ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ആര്‍ദ്രം ബില്‍ഡിംഗ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡണ്ട്  പി ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട്  ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം.പി ജീജ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.വി രാംദാസ്  മുഖ്യ പ്രഭാഷണം നടത്തി.

ദേശീയ ആരോഗ്യ ദൗത്യം ജില്ലാപ്രാഗ്രാം മാനേജര്‍ ഡോ.സച്ചിന്‍  സെല്‍വ്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട് സി.ലളിതാംബിക എന്നിവര്‍ സംസാരിച്ചു. ജില്ലാ എഡ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും ജില്ലാ ആശുപത്രി പി.പി യൂനിറ്റ് ജെ.എച്ച്.ഐ പി.മുരളീധരന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ബോധവല്‍ക്കരണ സെമിനാറില്‍ ജില്ലാആശുപത്രയിലെ പി.എം.ആര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഇ.കെ ആശ വിഷയാവതരണം നടത്തി.

Hearing Aids Distributed on International Day of Persons with Disabilities in Kasaragod

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഫിസിക്കല്‍ മെഡിസിന്‍ ആന്റ്  റീഹാബിലിറ്റേഷന്‍ വിഭാഗം എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിനോടനുബന്ധിച്ച് കേള്‍വി വൈകല്യം ഉളളവര്‍ക്ക് ശ്രവണ സഹായി വിതരണം നടത്തി. ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയില്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് ശ്രവണ സഹായികള്‍ വിതരണം ചെയ്തത്. ജില്ലയിലെ ആര്‍ ബി എസ് കെ  നഴ്‌സുമാര്‍ ഫീല്‍ഡ് തലത്തില്‍ കുട്ടികളെ പ്രാഥമിക പരിശോധനക്ക് വിധേയമാക്കി കേള്‍വി വൈകല്യം കണ്ടെത്തുകയും വിദഗ്ധ പരിശോധനക്കായി ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്ട്രിക്റ്റ് ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്ററിലേക്ക് (ഡി ഇ ഐ സി ) റഫര്‍ ചെയ്യുകയും ചെയ്യും. ഡി. ഇ.ഐ. സി യില്‍ നിന്ന് വിദഗ്ധ പരിശോധനക്ക്  വിധേയമാക്കിയ ശേഷമാണ് ഗുണഭോക്താക്കള്‍ക്ക് ശ്രവണ സഹായി നല്‍കുന്നത്. പൊതു മാര്‍ക്കറ്റില്‍ വന്‍ വില വരുന്ന ശ്രവണ സഹായിയാണ് സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നത്. ഈ വര്‍ഷം 10 കുട്ടികള്‍ക്ക്  ശ്രവണ സഹായി വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. രാംദാസ് എ വി അറിയിച്ചു.

എല്ലാവര്‍ഷവും ഡിസംബര്‍ മൂന്നിന് ലോക ഭിന്നശേഷി ദിനമായി ആചരിച്ചു വരുന്നു.'സമഗ്രവും സുസ്ഥിരവുമായ ഭാവിക്കായി ഭിന്നശേഷിക്കാരുടെ നേതൃ പാടവത്തെ ശക്തിപ്പെടുത്തൂ ' എന്നതാണ് ഏ വര്‍ഷത്തെ ഭിന്നശേഷി ദിനാചരണ സന്ദേശം '.അസമത്വങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും അറുതി വരുത്തി ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്.

Media Release: PRD Kasaragod

Keywords: disability, hearing aids, Kannur, Kerala, India, International Day of Persons with Disabilities, accessibility, inclusion, healthcare, government initiative, social welfare

Post a Comment