● കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട് സമ്മേളനം ഉദ്ഘാടനം ചെയ്തു.
● ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ, കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുല്ല എന്നിവർ വിശിഷ്ട അതിഥികളായി.
കാഞ്ഞങ്ങാട്: (MyKasargodVartha) ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ 40-ാം വാർഷിക റൂബി ജൂബിലി ആഘോഷിക്കുന്നതിന്റെ ഭാഗമായി ഹാദിയ കാസർകോട് ചാപ്റ്റർ സംഘടിപ്പിച്ച ജില്ലാതല പ്രചാരണ സമ്മേളനം ശ്രദ്ധേയമായി. കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട് സമ്മേളനം ഉദ്ഘാടനം ചെയ്തു. വായിക്കുക എന്ന ഇസ്‌ലാമിൻറെ സന്ദേശം ഉയർത്തിപ്പിടിച്ച് ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ വെളിച്ചം പരത്തുന്ന ദാറുൽ ഹുദായുടെ സേവനം ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
കാഞ്ഞങ്ങാട് പുതിയകോട്ട എച്ച് എസ് എഫ് ക്ലാസിക്കോ ഇന്റർനാഷണൽ ഹോട്ടലിൽ വെച്ച് നടന്ന പരിപാടിയിൽ ഹാദിയ സി എസ് സി ഡയറക്ടർ അബൂബക്കർ ഹുദവി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ, കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുല്ല എന്നിവർ വിശിഷ്ട അതിഥികളായി.
നൗഫൽ ഹുദവി കൊടുവള്ളി, ജാബിർ ഹുദവി ചാനടുക്കം എന്നിവർ വിഷയം അവതരിപ്പിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കാഞ്ഞങ്ങാട് മേഖല പ്രസിഡന്റ് എം മൊയ്തു മൗലവി പ്രാർത്ഥന നിർവ്വഹിച്ചു. സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി സ്വാഗതവും ഹാദിയ കാസർകോട് ചാപ്റ്റർ ജനറൽ സെക്രട്ടറി മുഷ്താഖ് ഹുദവി നന്ദിയും പറഞ്ഞു.
മദ്റസ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ വർക്കിങ് പ്രസിഡന്റ് കെ ബി കുട്ടി ഹാജി, സുന്നി യുവജന സംഘം ജില്ലാ വൈസ് പ്രസിഡന്റ് മുബാറക് ഹസൈനാർ ഹാജി, മുസ്‌ലിം ലീഗ് സ്റ്റേറ്റ് കൗൺസിലർ എം പി ജാഫർ, മദ്റസ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം കെ റഷീദ് ഹാജി ആറങ്ങാടി, സുന്നി മഹല്ല് ഫെഡറേഷൻ കാഞ്ഞങ്ങാട് മേഖല ജനറൽ സെക്രട്ടറി എം എ റഹ്മാൻ മുട്ടുന്തല, എസ് കെ എസ് എസ് എഫ് കാഞ്ഞങ്ങാട് പ്രസിഡന്റ് സയ്യിദ് യാസിർ തങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.
Keywords: Darul Huda, 40th anniversary, campaign, Dr. Khader Mangad, Kasargod, Hadiya, Islamic service, North India, light spreading, Kannur University
#40thAnniversary, #KhaderMangad, #IslamicCampaign, #Kasargod, #Hadiya