Join Whatsapp Group. Join now!

Charity Event | ടിപ്പു സുൽത്താൻ യൂത്ത് വിങ്ങ്: ഇരു വൃക്കകളും തകരാറിലായ യുവാവിൻ്റെ ജീവൻ രക്ഷിക്കാൻ ഒരു ലക്ഷം രൂപയുടെ സഹായം

ഈ ചികിത്സയ്ക്കായി സംഘടിപ്പിച്ച ഫുഡ് ചാലഞ്ചിലൂടെയാണ് ഈ തുക സ്വരൂപിച്ചത്.Tippu Sultan Youth Wing, Kasargod, kidney failure

കാസർകോട്: (MyKasargodVartha) ഇരു വൃക്കകളും തകരാറിലായ യുവാവിൻ്റെ ജീവൻ രക്ഷിക്കാൻ ടിപ്പു സുൽത്താൻ യൂത്ത് വിങ്ങ് കാസർകോട് ജില്ലാ കമ്മിറ്റി ഒരു ലക്ഷം രൂപയുടെ സഹായം നൽകി. ഈ ചികിത്സയ്ക്കായി സംഘടിപ്പിച്ച ഫുഡ് ചാലഞ്ചിലൂടെയാണ് ഈ തുക സ്വരൂപിച്ചത്.

Tippu Sultan Youth Wing donation for treatment

ടിപ്പുസുൽത്താൻ യൂത്ത് വിങ് കാസർകോട് ജില്ലാ കമ്മിറ്റി സ്വരൂപിച്ച ഒരു ലക്ഷം രൂപ ചികിത്സ സഹായ സമിതി ചെയർമാനും നഗരസഭ ചെയർമാനുമായ അബ്ബാസ് ബീഗത്തിന് നൽകി കൊണ്ട് കാസർകോട് ടൗണ് എസ് ഐ അഖിൽ പി പി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫൈസൽ കോളിയടുക്കം, മനാസ് പാലിച്ചിയടുക്കം, അക്ബർ കടവത്ത്, ഇസ്ഹാഖ് പട്ട്ള, യുവാവിൻ്റെ ചികിത്സ സഹായ സമിതിയിലെ ഹബീബ് ചാല, ഹാരിസ് ഗോൾഡൻ ഫോർ, ഹമീദ് ബെദിര, ഖാലിദ് പച്ചക്കാട് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ടിപ്പിസുൽത്താൻ യൂത്ത് വിംഗിൻ്റെ ഇത്തരം പ്രവർത്തനങ്ങൾ മറ്റു കൂട്ടായ്മകൾക്ക് മാതൃകയാണെന്ന് അബ്ബാസ് ബീഗം പറഞ്ഞു.

Keywords: Tippu Sultan Youth Wing, Kasargod, kidney failure, donation, ₹1 Lakh, treatment help, food challenge, community support, charity, fundraising event

#TippuSultanYouthWing #Kasargod #CharityEvent #KidneyFailure #DonationDrive #CommunitySupport

 

Post a Comment