Join Whatsapp Group. Join now!

Charity | മഞ്ഞംപാറയിൽ ഇസ്സത്തിൻ്റെ കൈത്താങ്ങ്; പദ്ധതിക്ക് തുടക്കം

മഞ്ഞംപാറ: (MyKasargodVartha) നാടിന്റെ മത-സാമൂഹിക രംഗത്ത് സജീവമായ ഐഎംവൈഎസ് (ഇസ്സത്തുൽ മുസ്ലിമീൻ യുവജന സംഘം- Izzathul Muslimeen Yuvajana Sangham) ഒരു പുതിയ സന്നദ്ധ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. നിർധനരായ രോഗികൾക്ക് വീൽചെയർ ഉൾപ്പെടെയുള്ള അനുബന്ധ സാധനങ്ങൾ സൗജന്യമായി നൽകുന്ന പദ്ധതിയാണിത്. ആവശ്യം കഴിയുമ്പോൾ ഈ സാധനങ്ങൾ തിരിച്ചെടുക്കുന്നതിലൂടെ മറ്റുള്ളവർക്കും ഇത് ഉപയോഗിക്കാനാവും.
  
IMYS, Izzathul Muslimeen Yuvajana Sangham, Manjampara news, free wheelchair project, charitable initiatives, IMYS Manjampara, patient support Kerala, social service news, community welfare, Kerala charity programs, Izzath Launches New Initiative to Aid Needy Patients in Manjampara.

ഐഎംവൈഎസ് പ്രസിഡന്റ് ആബിദ് മഞ്ഞംപാറയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മഞ്ഞംപാറ ജമാഅത്ത് ഖാസി ഷെഫീഖ് സഅദി പദ്ധതി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഉമ്പിച്ചി തങ്ങൾ, അബ്ദുൽ ഖാദർ മദനി, ബഷീർ മുസ്ലിയാർ, ഫാറൂഖ് തങ്ങൾ, ടി.കെ. ശാഫി, ഹസൻ പി.എസ്, റഫീഖ് കെ.എം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഹമീദ് കെ.എച്ച് നന്ദിയർപ്പിച്ചു.

Keywords: IMYS, Izzathul Muslimeen Yuvajana Sangham, Manjampara news, free wheelchair project, charitable initiatives, IMYS Manjampara, patient support Kerala, social service news, community welfare, Kerala charity programs, Izzath Launches New Initiative to Aid Needy Patients in Manjampara.

#IMYS #ManjamparaNews #CharityInitiative #KeralaWelfare #PatientSupport #CommunityCare

Post a Comment