കരിവെള്ളൂർ: (MyKasargodVartha) സംഘശക്തി ഗ്രന്ഥാലയം വി.വി. സന്തോഷ് മാഷിന്റെ വീട്ടുമുറ്റത്ത് സംഘടിപ്പിച്ച പരിപാടി സംഘാടനം കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. പ്രശസ്ത കഥാകാരിയും അനൗൺസറുമായ മഞ്ജുള വാണി ടീച്ചർ കൂക്കാനം റഹ്മാൻ മാസ്റ്റർ രചിച്ച 'അതിരേത്' എന്ന നോവൽ അവതരിപ്പിച്ച് സംസാരിച്ചത്. നോവലിലെ പ്രധാന കഥാപാത്രമായ ഹമീദിന്റെ ജീവിതകഥ ശ്രോതാക്കളുടെ ഹൃദയങ്ങളെ സ്പർശിച്ചു.
വായനാനുഭവ പരിപാടികളിലൂടെ പ്രാദേശിക എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നത് ഗ്രന്ഥശാലകളുടെ പ്രധാന ഉത്തരവാദിത്തമാണെന്ന് പി. മാധവൻ അധ്യക്ഷത വഹിച്ചുകൊണ്ട് പറഞ്ഞു. ഇന്നത്തെ തലമുറക്ക് ചെറുനോവലുകൾ കൂടുതൽ ഇഷ്ടമാണ്. അതുകൊണ്ടാകാം റഹ്മാൻ മാഷ് ഇത്രയും വലിയ കഥയെ അറുപത് പേജുകളിൽ ഒതുക്കി എഴുതിയിരിക്കുന്നതെന്ന് മഞ്ജുളാ ടീച്ചർ പുസ്തകം അവതരിപ്പിച്ചുകൊണ്ട് സംസാരിച്ചു. 'റഹ്മാൻ മാഷിന്റെ എഴുത്ത് സാധാരണക്കാരുടെ ജീവിതം വളരെ ലളിതമായി, എന്നാൽ കൃത്യമായും കണിശമായും വർണിക്കുന്നതാണെന്ന് എൻ.വി. അശോകൻ അഭിപ്രായപ്പെട്ടു.
ഈ കൊച്ചു നോവലിലൂടെ കടന്നുപോകുമ്പോൾ പഴയ കാലഘട്ടത്തിലെ നാടിനെക്കുറിച്ചും ജനജീവിതത്തെക്കുറിച്ചും പoനാർഹമായിത്തന്നെ റഹ് മാൻ മാസ്റ്റർ വിശദീകരിച്ചിട്ടുണ്ട്. എന്ന് സ്വാഗത പ്രസംഗത്തിൽ വി.വി. സന്തോഷ് മാഷ് അഭിപ്രായപ്പെടുകയുണ്ടായി.
എഴുത്താളിനെ പങ്കെടുപ്പിച്ചു കൊണ്ട് പുസ്തകത്തെക്കുറിച്ച് ചർച്ച നടത്താൻ സാധിച്ചത് അത്യന്തം സന്തോഷമായെന്ന് ഗ്രന്ഥശാല സെക്രട്ടറി എ.കെ. രമ അഭിപ്രായപ്പെട്ടു. അനിത ടീച്ചർ, മഹേഷ് മാസ്റ്റർ, പി. ശ്രീജ, ദാക്ഷായണിയമ്മ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഹൃദ്യമായതും പുസ്തകം വായിക്കാൻ പ്രേരണ നൽകുന്നതുമായി ഹ്രസ്വമായ മഞ്ജുള ടീച്ചറുടെ അവതരണ ശൈലിയെന്ന് പങ്കെടുത്ത ഓരോരുത്തരും നേരിട്ട് വന്ന് ടീച്ചറോട് സംസാരിക്കുന്നുണ്ടായിരുന്നു. സംഘശക്തി സംഘടിപ്പിച്ച വായനായനം പരിപാടി യിൽ ഞാനെഴുതിയ പുസ്തകം തെരഞ്ഞെടുത്തതിൽ ഗ്രന്ഥകാരൻ നന്ദി അറിയിച്ചു.
Keywords: Athireth, Kookanam Rahman Master, Malayalam literature, book discussion, literary event, Karivelloor, local author, reading event, book launch, cultural event, 'Athireth' Novel Sparks Discussion in Karivelloor.
#Athireth, #KookanamRahmanMaster, #MalayalamLiterature, #BookDiscussion, #LiteraryEvent, #Karivelloor, #LocalAuthor, #ReadingEvent, #BookLaunch, #CulturalEvent