പുത്തിഗെ: (MyKasargodVartha) രാജ്യത്തെ മദ്‌റസകള്‍ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ ഉത്തരവ് ഉത്കണ്ഠാജനകവും അപലപനീയവുമാണെന്ന് എസ് വൈ എസ് കുമ്പള സോൺ പ്രസ്താവിച്ചു. കളത്തൂർ താജുൽ ഉലമയിൽ നടന്ന കുമ്പള സോൺ ചേംബർ വർക്ക് ഷോപ്പ് ആവശ്യപ്പെട്ടു. ഈ ഉത്തരവ് ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യത്തിനെതിരും ന്യൂനപക്ഷാവകാശത്തെ ഹനിക്കുന്നതുമാകയാല്‍ ഈ നിർദേശം ഉടനടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. പരിപാടിയിൽ സമ്മേളനം വരെയുള്ള ത്രൈമാസ പദ്ധതിയുടെ കരട് അവതരിപ്പിച്ചു. നവംബർ 7 മുതൽ 9 വരെയുള്ള ജില്ലാ പ്ലാറ്റിനം സഫറിന്ന് സോണിലെ 5 കേന്ദ്രങ്ങളിൽ സ്വീകരണം നൽകും.
എസ് വൈ എസ് സംസ്ഥാന കമ്മിറ്റി ഡിസംബറിൽ 'ഉത്തരവാദിത്തം: മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം' എന്ന ശീർഷകത്തിൽ തൃശൂരിൽ സംഘടിപ്പിക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായി എസ് വൈ എസ് കുമ്പള സോൺ നടത്തിയ ഈ പ്ലാറ്റിനം ചേമ്പർ വർക്ക് ഷോപ്പിൽ സോൺ, സർക്കിൾ ചേംബർ അംഗങ്ങൾ സംബന്ധിച്ചു.
ചടങ്ങ് സോൺ പ്രസിഡന്റ് അബ്ദുസ്സലാം സഖാഫിയുടെ അധ്യക്ഷതയിൽ ജില്ല ഫിനാൻസ് സെക്രട്ടറി മൂസ സഖാഫി കളത്തൂർ ഉദ്ഘാടനം ചെയ്തു. സോൺ സെക്രട്ടറി ഹനീഫ് സഅദി സ്വാഗതം പറഞ്ഞു. സിദ്ധീഖ് പി കെ നഗർ, ഉമറുൽ ഫാറൂഖ് സഖാഫി കര, മുഹമ്മദ് കുഞ്ഞി ഉളുവാർ, ഫൈസൽ സഖാഫി, സുബൈർ ബാഡൂർ, ഉമർ സഖാഫി കൊമ്പോട്, ഡി കെ സഖാഫി പുത്തിഗെ, ഷംസുദീൻ മദനി, മുഹമ്മദ് സഖാഫി കുട്യാളം എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വ നൽകി.
Keywords: SYS, Madrasas, Kerala, India, Education, Minority Rights, Human Rights, NCPCR, Protest, Condemnation, SYS Condemns Order to Shut Down Madrasas.
Protest | മദ്‌റസകള്‍ക്കെതിരായ നീക്കം അപലപനീയമെന്ന് എസ് വൈ എസ്; 'ന്യൂനപക്ഷാവകാശത്തെ ഹനിക്കുന്ന നിർദേശം പിൻവലിക്കണം'
ഈ ഉത്തരവ് ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യത്തിനെതിരും ന്യൂനപക്ഷാവകാശത്തെ ഹനിക്കുന്നതുമാകയാല്‍ ഈ നിർദേശം ഉടനടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.