Join Whatsapp Group. Join now!

Educational Issues | മൂല്യധിഷ്ഠിത വിദ്യഭ്യാസത്തിന്റെ കുറവ് സമൂഹം നേരിടുന്നുവെന്ന് എൻഎ അബൂബക്കർഹാജി

പാരൻറിങ്ങ് എംപവർ ക്ലാസിന് എസ്എൻഇസി ട്രന്റ് അഡ്വൻസ് ട്രൈനർ മുഹമ്മദ് നൗഫൽ സൈനി പുലാമന്തോൾ നേതൃത്വം നൽകി.Value-Based Education, N.A. Abubacker Haji

ആലംപാടി: (MyKasargodVartha) സമൂഹത്തിൽ മൂല്യധിഷ്ടിത വിദ്യാഭ്യാസത്തിന്റെ കുറവും, അധാർമികതയുടെ അതിപ്രസരവും സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണെന്ന് പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും നൂറുൽ ഇസ്ലാം യതീംഖാന പ്രസിഡന്റുമായ എൻഎ അബൂബക്കർ ഹാജി പറഞ്ഞു. ആലംപാടി നൂറുൽ ഇസ്ലാം വുമൺസ് കോളേജിൽ സനായിയ്യ പാരന്റ് എംപവർ പ്രോഗ്രാമിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

N.A. Abubacker Haji at the event

പുതിയ പാഠ്യപദ്ധതികൾ കുടുംബങ്ങളിലും സമൂഹത്തിലും വിദ്യാർത്ഥികളുടെ ജീവിതത്തിലുടനീളവും നല്ല അന്തരീക്ഷം സൃഷ്ടിക്കുന്നതിനാകണം. ഇതിലൂടെ മാത്രമേ നമുക്ക് ഒരു നല്ല സമൂഹം കെട്ടിപ്പടുക്കാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോളേജ് പിടിഎ പ്രസിഡന്റ് ഖാദർ അറഫ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അബ്ദുൽ അസീസ് അശ്രഫി ഉൽബോധനം നടത്തി. പാരൻറിങ്ങ് എംപവർ ക്ലാസിന് എസ്എൻഇസി ട്രന്റ് അഡ്വൻസ് ട്രൈനർ മുഹമ്മദ് നൗഫൽ സൈനി പുലാമന്തോൾ നേതൃത്വം നൽകി.

സനായിയ്യ കോളേജ് പ്രിൻസിപ്പൾ ബഷീർ വഹബി സ്വാഗതം പറഞ്ഞു. ഗോവ അബ്ദുല്ല ഹാജി, മുഹമ്മദ്മേനത്ത്, സാദിഖ് മുബാക്, കെഎസ് മഹമൂദ്ഹാജി, ടിഎ റിയാസ്, അബൂബക്കർ മൗലവി, ഹമീദ് ബാറക്ക് സംബന്ധിച്ചു. സനായിയ്യ കോളേജ് കോ-ഓഡിനേറ്റർ അബൂമുബാറക് നന്ദിയും പറഞ്ഞു.

Keywords: Value-Based Education, N.A. Abubacker Haji, Community Issues, Ethical Concerns, Alamapadi,

Education Programs, Parents Empowerment, Youth Development, Educational Reforms, Social Problems


#ValueBasedEducation #CommunityIssues #NAAububackerHaji #ParentEmpowerment #Alamapadi #EducationReform


Post a Comment