Join Whatsapp Group. Join now!

Community Support | മികച്ച പ്രവർത്തനം: ചെർക്കളം ഫൗണ്ടേഷനെ അഭിനന്ദിച്ച് എൻ.എ. നെല്ലിക്കുന്ന്

വർക്കിങ് ചെയർമാൻ അമീർ പള്ളിയാൻ സംഘടനാ പ്രവർത്തനങ്ങൾ വിശദീകരിച്ചു.Cherkala Foundation, N.A. Nellikkunnu

കാസർകോട്: (MyKasargodVartha) കാലം മായ്ച്ചു കളയാത്ത മുഖ മുദ്രയോടെ മുൻമന്ത്രി ചെർക്കളം അബ്ദുല്ല എന്ന ഒറ്റ നാമം എക്കാലവും പൊതു മണ്ഡലത്തിൽ നിലനിൽക്കുമെന്ന് എൻ.എ നെല്ലിക്കുന്ന് എംഎൽഎ. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ചെർക്കളം സ്മാരക കോൺഫറൻസ് ഹാളിൽ നടന്ന ഫൗണ്ടേഷന്റെ സ്പെഷ്യൽ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

N.A. Nellikkunnu inaugurates Cherkala Foundation meeting

ചെർക്കളം അബ്ദുല്ലയുടെ കാഴ്ചപ്പാടുകളും ലക്ഷ്യവും ചേർത്തുവെച്ചു പ്രവർത്തിക്കുന്ന ചെർക്കളം ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരമെന്നു അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ജീവിതം കൊണ്ട് അടയാളപ്പെടുത്തിയ ശൈലിയും കൃത്യതയും മറ്റൊരാൾക്ക് പിൻപറ്റുക ദുഷ്കരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെയർമാൻ നാസർ ചെർക്കളം അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സെഡ്.എ മൊഗ്രാൽ ആമുഖ പ്രഭാഷണം നടത്തുകയും പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. വർക്കിങ് ചെയർമാൻ അമീർ പള്ളിയാൻ സംഘടനാ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈമ, ഫൗണ്ടേഷൻ വൈസ് ചെയർമാൻമാരായ എ.എം കടവത്ത്, എം. അബ്ദുല്ല മുഗു എന്നിവരും കെഎംസിസി പ്രതിനിധി അനീസ് മാങ്ങാട് തുടങ്ങിയരും സംസാരിച്ചു. മെമ്പർഷിപ്പ് ക്യാമ്പയിൻ അടക്കമുള്ള ആറ് മാസം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾക്ക് സ്പെഷ്യൽ ജനറൽ ബോഡി അന്തിമ രൂപം നൽകി. പ്രവർത്തക സമിതി പുന:സംഘടിപ്പിക്കുകയും ചെയ്തു. വൈസ് ചെയർമാൻ മുംതാസ് സമീറ ചെർക്കളം, നൗഫൽ തളങ്കര, സെക്രെട്ടറിമാരായ ബി അഷ്‌റഫ്‌, വി. വേണുഗോപാലൻ, മുഹമ്മദ്‌ യാസർ വാഫി എന്നിവരും മൂസ്സ ബി. ചെർക്കള, ജില്ലാ പഞ്ചായത്ത്‌ മെമ്പർ ജാസ്മിൻ കബീർ ചെർക്കളം, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർമാരായ അഷ്‌റഫ്‌ കർള, ഹനീഫ പാറ എന്നിവരും എക്സക്യട്ടീവ് മെമ്പർമാരായ അബ്ദുല്ല മാഹിൻ, ബെറ്റി ടീച്ചർ, ആനന്ദൻ പെരുമ്പള, എബി കുട്ട്യാനം, നിഷ നാസർ ചെർക്കളം, ഖമറുദ്ദീൻ തളങ്കര തുടങ്ങിയവർ സംബന്ധിച്ചു. സെക്രട്ടറി കരീം ചൗക്കി നന്ദി പറഞ്ഞു. ഫോട്ടോ: ചെർക്കളം അബ്ദുല്ല ഫൗണ്ടേഷന്റെ 2024-25 അർദ്ധ വാർഷിക സ്പെഷ്യൽ ജനറൽ ബോഡി യോഗം എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.


Keywords: Cherkala Foundation, N.A. Nellikkunnu, community initiatives, Kasargod, special meeting, leadership, Abdullah, membership campaign, block panchayat, Kerala.


#CherkalaFoundation #NANellikkunnu #CommunityService #Leadership #Kasargod #SocialInitiatives


 

Post a Comment