നീർച്ചാൽ: (MyKasargodVartha) കുമ്പള ഉപജില്ലാതല കേരള സ്‌കൂൾ ഒളിമ്പിക്‌സ്, നീർച്ചാൽ മഹാജന സംസ്‌കൃത കോളജ് ഹയർസെക്കൻഡറി സ്‌കൂളിലും, എൽ.പി. സ്‌കൂൾ ഗ്രൗണ്ടിലും ഗംഭീരമായി തുടങ്ങി. ഒക്ടോബർ ഏഴ് തിങ്കളാഴ്ച ആരംഭിച്ച സ്കൂൾ കുട്ടികളുടെ വിവിധ കായിക മത്സരങ്ങൾ സ്കൂളിലെ നീർച്ചാൽ, മല്ലഡ്ക ഗ്രൗണ്ടുകളിൽ ഒക്ടോബർ പത്ത് വരെ നീളും.
ചൊവ്വാഴ്ച് രാവിലെ 10.30ന് ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബി ശാന്ത അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ കാസർകോട് ലോക്‌സഭാ മണ്ഡലം എം.പി രാജമോഹൻ ഉണ്ണിത്താൻ കായിക മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.
കുമ്പള ഉപജില്ല എ.ഇ.ഒ. എം ശശിധര സ്വാഗതവും, സ്കൂൾ പ്രഥമാധ്യാപകൻ എം.കെ. ശിവപ്രകാശ് നന്ദിയും പറഞ്ഞു.
ഒക്ടോബർ പത്ത് വ്യാഴാഴ്ച വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തോടെ മത്സരങ്ങൾക്ക് അന്ത്യമാകും.
Keywords: Kumbala, School Olympics, sports, Neerchal, competitions, Kerala, student athletes, community, local events, October
#Kumbala #SchoolOlympics #Neerchal #SportsEvents #Kerala #StudentAthletes