മൊഗ്രാൽ: (MyKasargodVartha) പെർവാഡ് ബദ്രിയാനഗർ ഹൗസിലെ ചായിന്റടി മമ്മിഞ്ഞി-പരേതയായ ഖദീജ ദമ്പതികളുടെ മകൻ ഹാശിം പെർവാഡ് (52) നിര്യാതനായി. അസുഖം മൂലം മാസങ്ങളോളമായി ചികിത്സയിലായിരുന്നു അദ്ദേഹം.
മൊഗ്രാൽ പഞ്ചായത്തിലെ സജീവ സാമൂഹിക പ്രവർത്തകനായിരുന്നു ഹാഷിം. മൊഗ്രാൽ ദേശീയവേദിയുടെ അംഗമായിരുന്ന അദ്ദേഹം സമൂഹത്തിന്റെ നന്മയ്ക്കായി നിരവധി സേവനങ്ങൾ ചെയ്തിട്ടുണ്ട്. ഭാര്യ: മൈമൂന. മക്കൾ: ഹിശാം, മിൻഹ, ഹനാൻ, നദീം (എല്ലാവരും വിദ്യാർത്ഥികൾ) സഹോദരങ്ങൾ: മൂസ, ഇഎംഎസ് ഖാദർ, ഹാരിസ് പെർവാഡ്, സൗദ, പരേതരായ അബ്ദുല്ല മാസ്റ്റർ എൽഐസി, ആഇശ അദ്ദേഹത്തിന്റെ നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി, ‘മൊഗ്രാൽ ഡയറി’ വാട്സാപ്പ് കൂട്ടായ്മ എന്നിവ അനുശോചനം രേഖപ്പെടുത്തി.മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: Hashim, Perwad, obituary, social activist, community service, condolences, family, funeral, local news, Kerala
#Hashim #Perwad #Obituary #CommunityLeader #SocialWork #Condolences