കുമ്പള: (MyKasargodVartha) ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അംഗ രക്ഷകരുടെ വെടിയേറ്റ് മരിച്ചു വീണ് 40 വർഷം പിന്നിടുമ്പോഴും അവർ രാജ്യത്തിന് സമർപ്പിച്ച ജീവിതവും, സേവനങ്ങളാലും ജന മനസ്സുകളിൽ അന്നും, ഇന്നും, എന്നും ജീവിച്ചിരിക്കുന്നുവെന്ന് കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച രക്തസാക്ഷിത്വ ദിനാചരണ യോഗം അഭിപ്രായപ്പെട്ടു.
ചടങ്ങ് ഡിസിസി സെക്രട്ടറി സുന്ദര ആരിക്കാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് രവി പൂജാരി അധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് ലക്ഷ്മണപ്രഭു സ്വാഗതം പറഞ്ഞു.
ഡിസിസി അംഗം മഞ്ജുനാഥ ആൾവ, കർഷക കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് ഗണേഷ് ഭണ്ഡാരി,ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പൃഥ്വിരാജ് ഷെട്ടി, ഉമേഷ് മാസ്റ്റർ,കേശവ ദർബാർ കട്ട,രാമ കാർളെ, ചന്ദ്രൻ ടെലികോം, പത്മ ബംബ്രാണ, ഡോൾഫിൻ ഡിസൂസ എന്നിവർ സംബന്ധിച്ചു.
Keywords: Indira Gandhi, Kumbala, Congress, memorial, tribute, blood sacrifice, political history, India, leadership, service
#IndiraGandhi #Kumbala #Congress #Memorial #Tribute #PoliticalLegacy