കുമ്പള: (MyKasargodVartha) കാസർകോട് ജില്ലാ പ്രവാസി ലീഗ് നടപ്പിലാക്കുന്ന 'കരുതലിന്റെ കാവൽ' എന്ന പ്രവാസി സ്കീമിന്റെ അപേക്ഷ ഫോം വിതരണം കുമ്പളയിൽ ആരംഭിച്ചു. കുമ്പള ലീഗ് ഹൗസിൽ നടന്ന ചടങ്ങിൽ കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ബി.എൻ. മുഹമ്മദലി, പഞ്ചായത്ത് പ്രവാസി ലീഗ് കമ്മിറ്റി പ്രസിഡന്റ് ഹമീദ് യൂസഫിന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
യഹിയ തങ്ങൾ ബംബ്രാണ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് നേതാവ് എ.കെ. ആരിഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സ്കീമിന്റെ കൺവീനർ സെഡ്.എ. മൊഗ്രാൽ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. ജനറൽ സെക്രട്ടറി ബി.എ. മുഹമ്മദ് കുഞ്ഞി മൊഗ്രാൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഹമീദ് യൂസഫ് അധ്യക്ഷത വഹിച്ചു. കുഞ്ഞമ്മദ് ബദരിയ നഗർ, മുഹമ്മദ്, ബി എ സിദ്ദീഖ് മൊഗ്രാൽ, നൂർ ജമാൽ, എച്ച്.എ. ഹസ്സൻ മൊഗ്രാൽ, ഹുസൈൻ ഖാദർ ദർവേഷ്, മൊയ്തീൻകുട്ടി ഹാജി, അഹമ്മദ് കുഞ്ഞി, യൂസഫ് കോട്ട, ഇബ്രാഹിം മൈസൂർ, മുഹമ്മദലി, മസൂദ് മൊഗ്രാൽ, പി എം കാസിം എന്നിവർ സംബന്ധിച്ചു, ട്രഷറർ അബൂബക്കർ പെർവാഡ് നന്ദി പറഞ്ഞു. പ്രവാസികളുടെ സുരക്ഷയും സാമൂഹിക സുസ്ഥിരതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്കീം ആവിഷ്കരിച്ചിരിക്കുന്നത്. വിദേശത്തുള്ള മലയാളികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിൽ ഇടപെടുകയും അവർക്ക് ആവശ്യമായ സഹായം നൽകുകയും ചെയ്യുക എന്നതാണ് സ്കീമിന്റെ പ്രധാന ലക്ഷ്യം. ഫോട്ടോ: കരുതലിന്റെ കാവൽ പ്രവാസി സ്കീം അപേക്ഷാഫോം ബി.എൻ. മുഹമ്മദലി, ഹമീദ് യൂസഫിന് കൈമാറി ഉദ്ഘാടനം നിർവഹിക്കുന്നു
Keywords: Kumbala, expat scheme, application forms, safety, community support, Kerala, expatriates, Care Protection, Muslim League, social stability
#CareProtection #ExpatScheme #Kumbala #CommunitySupport #Kerala #SocialInitiatives