പരമ്പരാഗത വ്യവസായങ്ങളുടെ സംരക്ഷണത്തിനായി പ്രത്യേക പാക്കേജിന് രൂപം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ നടപ്പിലാക്കുവാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത് കോർപ്പറേറ്റുകൾക്ക് വേണ്ടിയാണെന്ന് ആഞ്ചലോസ് ചൂണ്ടികാണിച്ചു. വയനാട് ദുരിത ബാധിതരെ സഹായിക്കുവാൻ കേന്ദ്ര സർക്കാർ തയ്യാറാകാത്തതിലൂടെ കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ വിവേചനം പ്രകടമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ടി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി കൃഷ്ണൻ, ജില്ലാ ജനറല്‍ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു എന്നിവർ സംസാരിച്ചു. കെ എസ് കുര്യാക്കോസ് (പ്രസിഡന്റ്), ടി കൃഷ്ണൻ (ജന. സെക്രട്ടറി), പി വിജയകുമാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ബി കെ എംയു സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനാലും ജില്ലാ ട്രഷററായിരുന്ന ബി വി രാജന്‍ അകാലത്തില്‍ മരണപ്പെട്ടതിനാലുമാണ് എഐടിയുസി ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നത്.
Keywords: AITUC, protest, privatization, water supply, Kasaragod, Kerala, India, labor union, trade union, left wing, AITUC District Council Meeting: Decision to Organize Protest Against Privatization of Water Supply.