മൊഗ്രാൽ: (MyKasargodVartha) ഉത്സവാന്തരീക്ഷത്തിൽ മൊഗ്രാൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ 'തകധിമി-24' എന്ന പേരിൽ നടന്ന കലോത്സവം വെള്ളിയാഴ്ച സമാപിക്കും.
വ്യാഴാഴ്ച ജില്ലാ പഞ്ചായത്ത് അംഗം ജമീലാ സിദ്ദീഖ് ഉദ്ഘാടനം ചെയ്തതോടെ ആരംഭിച്ച ചടങ്ങിൽ സിനിമാ നടൻ പിപി കുഞ്ഞി കൃഷ്ണൻ മുഖ്യാതിഥിയായി. കുട്ടികളോടൊപ്പം പാട്ടുപാടിയും, പാടിച്ചും അദ്ദേഹം ചടങ്ങിന് ആവേശം പകർന്നു. വിദ്യാർത്ഥികൾ ആവേശത്തോടെ പിപിയുടെ ഓരോ പാട്ടിനും കൈയ്യടികളുമായി ഒപ്പം ചേർന്നു.
കലോത്സവത്തിൽ ഗാനമേള, നാടകം, നൃത്തം, ചിത്രരചന തുടങ്ങിയവ മത്സരങ്ങൾക്ക് കൊഴുപ്പേകി. സ്കൂളിലെ കലാപ്രതിഭകൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചു. പ്രത്യേകിച്ചും, ഗാനമേളയിൽ വിദ്യാർത്ഥികൾ കാഴ്ചവച്ച കലാപ്രകടനം ശ്രദ്ധേയമായിരുന്നു.
കുമ്പള എഎസ്ഐ പ്രസാദ് മീലത്ത് എന്നിവർ മുഖ്യാതിഥികളായി സംബന്ധിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഇൻ ചാർജ് കെ. അനിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡന്റ് അഷ്റഫ് പെർവാഡ് അധ്യക്ഷത വഹിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ, എസ്എം സി ചെയർമാൻ ടിഎം. ആരിഫ്, മദർ പിടിഎ പ്രസിഡണ്ട് ഇർഫാന, ഹെഡ്മാസ്റ്റർ കെ. സുകുമാരൻ, വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ ഇൻ ചാർജ് പി. പ്രദീഷ്, പിടിഎ വൈസ് പ്രസിഡണ്ട് ലത്തീഫ് കൊപ്പളം, എസ്.എം.സി വൈസ് ചെയർപേഴ്സൺ നജ്മുന്നിസ, സ്റ്റാഫ് സെക്രട്ടറി എഫ്എച്ച് തസ്‌നീം, സീനിയർ അസിസ്റ്റന്റ് ജാൻസി ചെല്ലപ്പൻ എന്നിവർ സംബന്ധിച്ച ചടങ്ങിൽ പ്രോഗ്രാം കൺവീനർ ജയ്സൺ ജോസ് നന്ദി പറഞ്ഞു.
Keywords: Mogral, cultural festival, P.P. Kunhi Krishnan, student performances, music, drama, dance, art competition, Kerala, community event
#Mogral #CulturalFestival #PPKuhnKrishnan #StudentTalent #Kerala #SchoolEvent