കുമ്പള: (MyKasargodVartha) മംഗലാപുരം-കണ്ണൂർ റൂട്ടിൽ നിരവധി വിദ്യാർത്ഥികളും സ്ത്രീകളും യാത്ര ചെയ്യുന്ന കാസർകോട് ജില്ലയിലെ കുമ്പള റെയിൽവേ സ്റ്റേഷനിൽ മഴയും വെയിലും കൊള്ളാതിരിക്കാൻ ഫ്ലാറ്റ്‌ഫോമിൽ മേൽക്കൂര സ്ഥാപിക്കണമെന്ന് പിഡിപി മഞ്ചേശ്വരം മണ്ഡലം ഭാരവാഹികളായ ഇബ്രാഹിം തോക്ക, എം എ കളത്തൂർ അബ്ദുറഹ്മാൻ ബേക്കൂർ എന്നിവർ ആവശ്യപ്പെട്ട.
രാവിലെ നിരവധി വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും ആശുപത്രിയിലേക്കുള്ള യാത്രക്കാരും ജോലി ആവശ്യവുമായി നൂറുകണക്കിന് പേർ കുമ്പള റെയിൽവേ സ്റ്റേഷനിൽ എത്തുന്നതായി മണ്ഡലം ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
കുമ്പള റെയിൽവേ സ്റ്റേഷന്റെ പുരോഗതിക്കും വികസനത്തിനും വേണ്ടി കാസർകോട് എംപി റെയിൽവേ അധികൃതരുമായും വകുപ്പ് മന്ത്രിയുമായും ബന്ധപ്പെട്ട് കാര്യങ്ങൾ വിലയിരുത്തി വേണ്ട ഇടപെടൽ നടത്തണമെന്നും പരശുരാം എക്സ്പ്രസ്സിന് കുമ്പളയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
Keywords: Kumbala railway station, platform roof, Kasaragod, passengers, students, women, rain, sun, PDP, Manjeshwaram, railway authorities, Ibrahim Thokk, Abdul Rahman Bekoor