കാസർകോട്: (MyKasargodVartha) കൃതികൾ കൊണ്ടാടപ്പെടുന്ന ഈ കാലത്ത്, വിവർത്തകർ പലപ്പോഴും അവഗണിക്കപ്പെടുന്നത് ദുഃഖകരമായ സത്യമാണ്. എന്നാൽ വിവർത്തകർ അതിരുകളില്ലാതെ ജനമനസ്സുകളെ ഒന്നിപ്പിക്കുന്ന പാലമാണെന്ന് തനിമ കലാ സാഹിത്യ വേദി.
കാസർകോട് തനിമ കലാ സാഹിത്യവേദിയുടെ ഭാഷയുടെ പുനർജനി എന്ന പരിപാടി മുൻസിപൽ ചെയർമാൻ അബ്ബാസ് ബീഗം ഉൽഘാടനം ചെയ്യുന്നു.
'ഭാഷയുടെ പുനർജനി' എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങിൽ, കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കെ വി കുമാരൻ മാഷിനെയും ഡോ. എ എം ശ്രീധരനെയും തനിമ ആദരിച്ചു. മുനിസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗവും ഡോ. എ എ അബ്ദുൽ സത്താറും ആദരമർപ്പിച്ചു.
കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കെ.വി കുമാരൻ മാഷ് , തനിമയുടെ ഭാഷയുടെ പുനർജനി എന്ന പരിപാടിയിൽ പ്രസംഗിക്കുന്നു.
ഡയലോഗ് സെൻ്ററിൽ നടന്ന ചടങ്ങ് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. കന്നഡ സാഹിത്യകാരൻ രാധാകൃഷ്ണൻ ഉളിയത്തടുക്ക മുഖ്യ പ്രഭാഷണം നടത്തി.
കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കെ.വി. കുമാരൻ മാഷെ മുൻസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം ആദരിക്കുന്നു.
തനിമ പ്രസിഡണ്ട് അബൂത്വാഇയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ നാരായണൻ മുള്ളേരിയ, പത്മനാഭൻ ബ്ലാത്തൂർ, രവീന്ദ്രൻ പാടി, സി എൽ ഹമീദ്, എ എസ് മുഹമ്മദ് കുഞ്ഞി, റഹ് മാൻ മുട്ടത്തൊടി തുടങ്ങിയവർ തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവച്ചു.
സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ഡോ. എ.എം .ശ്രീധറിനെ ഡോ. അബ്ദുൽ സത്താർ ആദരിക്കുന്നു.
Keywords:
Kasaragod, Kerala, News, Thanima Kala Sahithya, Thanima Kala Sahithya Vedi honoured the Sahithya Akademi Award winners.