കാഞ്ഞങ്ങാട്: (MyKasargodVartha) ദുർഗ്ഗ ഹയർ സെക്കന്ററി സ്‌കൂളിൽ സ്റ്റുഡന്റ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് യോഗം വിജയകരമായി സമാപിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ഡോ. എൻ. വേണുനാഥിന്റെ അധ്യക്ഷതയിൽ നടന്ന യോഗം കാഞ്ഞങ്ങാട് ഇൻസ്പെക്ടർ ഓഫ് പോലീസ് അജിത്ത്‌കുമാർ പി ഉദ്ഘാടനം ചെയ്തു.
ലഹരിക്കെതിരെ ജാഗ്രത പുലർത്തുവാനും സ്‌കൂൾ പരിസരം കർശനമായി നിരീക്ഷിക്കുവാനും യോഗത്തിൽ തിരുമാനിച്ചു.
വാർഡ് കൗൺസിലർ എൻ. അശോക് കുമാർ, പി.ടി.എ പ്രസിഡന്റ് വിജയകുമാർ കെ, ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി, എസ്.പി.സി അധ്യാപിക തുഷാര . എം എന്നിവർ യോഗത്തിൽ സംസാരിച്ചു. അധ്യാപകരായ ജയൻ കെ.വി സ്വാഗതവും, ഹെഡ് മാസ്റ്റർ വിനോദ് കുമാർ മേലത്ത് നന്ദിയും പറഞ്ഞു.
യോഗത്തിൽ അധ്യാപകർ, പി.ടി.എ, മദർ പി.ടി.എ മെമ്പർമാർ, വ്യാപാരി, ചുമട്ട്, ഓട്ടോത്തൊഴിലാളി പ്രതിനിധികൾ, എസ് പി സി, എൻ എസ് എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Keywords: Student Safety, School Safety, Drug Abuse, Community Engagement, Student Protection Group, School Meeting, Kanhangad, Kerala, India
#schoolsafety #studentprotection #community #drugfree #Kerala #India