കാസർകോട് :(MyKasargodVartha) നെല്ലിക്കുന്ന് കടപ്പുറം ഫിർദൗസ് നഗറിലുള്ള ഖുവ്വത്തുൽ ഇസ്‌ലാം മദ്രസയിൽ ത്വരീഖുൽ ഹുദാ ലൈബ്രറി ഉദ്ഘാടനം ചെയ്തു.
മദ്രസ കമ്മിറ്റി പ്രസിഡന്റ് ഹബീബ് ഹാജി ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി മദ്രസയിലെ വിദ്യാർത്ഥികൾക്ക് വലിയൊരു അനുഗ്രഹമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സദർ മുഅല്ലിം സിദ്ദീഖ് സഅദി സ്വാഗതം പറഞ്ഞു. ഇമാം അബ്ദുർ ഖാദർ ദാരിമി ലൈബ്രറിയിലെ പുസ്തകങ്ങളുടെ പ്രാധാന്യം കുട്ടികൾക്ക് വിശദീകരിച്ചു. ഷാഫി സഅദി പ്രാർത്ഥന നടത്തി.
മദ്രസ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി അൻവർ, വൈസ് പ്രസിഡന്റ് മാമു കൊപ്ര, ഖജാഞ്ചി മഹ് മൂദ് പുത്തു, ജോയിന്റ് സെക്രട്ടറി ഫൈസൽ കൊട്ടികെ, ഹമീദ് ബദ്രിയ, സുബൈർ പടപ്പിൽ, അൻസാരി കൊട്ടികെ, അബൂബകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Keywords: Library, Inauguration, Firdaus Nagar, Nellikkunnu, Library inaugurated at the Quwwat-ul Islam Madrasa in Firdaus Nagar, Nellikkunnu beach.