കാസർകോട്: (MyKasargodVartha) കേരള സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായി നടക്കുന്ന കാസർകോട് ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ കലോത്സവം ‘കലിക 2K24’ ന് ഗംഭീര തുടക്കം. കലോത്സവത്തിൽ സ്റ്റേജ് -സ്റ്റേജിതര മത്സരങ്ങളിൽ നാനൂറിൽപരം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ പങ്കാളികളാവും. അക്കാദമിക ലയനം നടപ്പിൽ വരുന്നതിനുമുന്നേ നടക്കുന്ന ഈ ക്രമത്തിലുളള അവസാനത്തെ സ്കൂൾ തല കലോത്സവം എന്ന പ്രത്യേകതയുമുണ്ട്.
നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അബൂബക്കർ തുരുത്തി അധ്യക്ഷനായിരുന്നു. പ്രശസ്ത നാടക- പാൻ്റോ മൈം അഭിനേതാവ് ഹരി ശിൽപി പരിപാടികൾ അവതരിപ്പിച്ചുകൊണ്ട് കലോത്സവത്തിന് മാറ്റ് കൂട്ടി.
പ്രധാനാധ്യാപിക എ ഉഷ, സ്റ്റാഫ് സെക്രട്ടറി എൻ അബ്ദുൾ റഹ്മാൻ, മിനി ജോൺ തയ്യിൽ, ബി ഉഷാകുമാരി, എൻ അനിത, വി കെ വിനോദ് , ശ്രീനിവാസൻ, മധുമ പിആർ, എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ ആർ ബിന്ദു സ്വാഗതവും പ്രോഗ്രാം കൺവീനർ അശോകൻ കുണിയേരി നന്ദിയും പറഞ്ഞു.
Keywords:
Kalika2K24, SchoolFestival, Kasaragod, CulturalEvents, Education, StudentParticipation, Kalika 2K24: School Fest Begins.