കാസർകോട്: (MyKasargodVartha) ജിഐഒയുടെ നാല്പതാം വാർഷികത്തോടനുബന്ധിച്ച് 'ഇസ്‌ലാം: വിമോചന പോരാട്ടങ്ങളുടെ നിത്യ പ്രചോദനം' എന്ന തലക്കെട്ടിൽ കാസർകോട് ജില്ലാ സമ്മേളനം ഒക്ടോബർ 27-ന് കുമ്പളയിൽ നടത്തുമെന്ന് ജിഐഒ കേരള വൈസ് പ്രസിഡന്റ് നഫീസ തനൂജ പ്രഖ്യാപിച്ചു.
ജിഐഒയുടെ നാല്പതാം വാർഷികത്തോടനുബന്ധിച്ച് നടക്കാനിരിക്കുന്ന കാസർകോട് ജില്ലാ സമ്മേളനത്തിന്റെ പ്രഖ്യാപനം ജിഐഒ കേരള വൈസ് പ്രസിഡന്റ് നഫീസ തനൂജ നിർവഹിക്കുന്നു.ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ഇബാദ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഫാത്തിമത്ത് ജാസ്മി സമ്മേളന പ്രമേയം വിശദീകരിച്ചു.
ജമാഅത്തെ ഇസ്‌ലാമി കാസർകോട്:ജില്ലാ ജനറൽ സെക്രട്ടറി പി എസ് അബ്ദുല്ലാഹ് കുഞ്ഞി മാഷ്, വനിതാ വിഭാഗം ജില്ലാ ജനറൽ സെക്രട്ടറി ഷമീറ, സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് അദ്നാന് മഞ്ചേശ്വർ, എസ് ഐ ഒ ജില്ലാ പ്രസിഡന്റ് ഷിബിൻ റഹ്മാൻ എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി കാസർഗോഡ് ജില്ലാ പ്രസിഡന്റ് സഈദ് ഉമർ സമാപന പ്രസംഗം നടത്തി. കൺവീനർ ഉമ്മു അസ്ര സ്വാഗതവും അസിസ്റ്റന്റ് കൺവീനർ മറിയം ലുബൈന നന്ദിയും പറഞ്ഞു.
ജിഐഒയുടെ നാല്പതാം വാർഷികത്തോടനുബന്ധിച്ച് നടക്കാനിരിക്കുന്ന കാസർകോട്: ജില്ലാ സമ്മേളനത്തിന്റെ പ്രഖ്യാപനം ജിഐഒ കേരള വൈസ് പ്രസിഡന്റ് നഫീസ തനൂജ നിർവഹിക്കുന്നു.
Keywords: GIO, District Conference, Kasaragod, Kerala, Islam, liberation Struggles, 40th anniversary, Nafisa Tanooj, Ibaad Ashraf, Fatima Jasmi
#GIO #districtconference #Kasaragod #Kerala #Islam #liberationstruggles #community #event