കാസര്‍കോട്: (MyKasargodVartha) സമസ്തയുടെ സജീവ പ്രവർത്തകനും ബദിയടുക്ക മേഖലയിലെ സാലത്തടുക്ക ശാഖ ട്രഷററുമായിരുന്ന അബ്ദുല്ല ഒ.പിയുടെ പെട്ടെന്നുണ്ടായ മരണം സംഘടന പ്രവർത്തകരെയും നാടിനെയും കണ്ണീരിലാക്കി. കഴിഞ്ഞ ശനിയാഴ്ച തുപ്പക്കലിൽ നടന്ന എസ്‌കെഎസ്‌എസ്‌എഫ് ബെൽ സംഘടന സ്‌കൂളിൽ പങ്കെടുത്ത അദ്ദേഹം വ്യാഴാഴ്ച രാവിലെ മദ്രസയിലേക്ക് കുട്ടിയെ കൊണ്ടുപോയ ശേഷമാണ് മരണം സംഭവിച്ചത്.
മരണ വിവരമറിഞ്ഞ് നാട്ടിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കളും വീട്ടിൽ എത്തി അനുശോചിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ദാരിമി ആലംപാടി, സമസ്ത ജില്ല വർക്കിംഗ് സെക്രട്ടറി ചെങ്കള അബ്ദുല്ല ഫൈസി, ജില്ല മുശാവറ അംഗങ്ങളായ ഹംസത്തു സഅദി ബോവിക്കാനം, ഫസ്‌ലുറഹ്‌മാൻ ദാരിമി കുമ്പടാജ, ഹമീദ് ഫൈസി ആദൂർ, എസ്‌കെഎസ്‌എസ്‌എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഫാറൂഖ് ദാരിമി കൊല്ലംപാടി, ജില്ലാ പ്രസിഡണ്ട് സുബൈർ ഖാസിമി പടന്ന, ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര, ട്രഷറർ സഈദ് അസ്അദി പുഞ്ചാവി, വർക്കിംഗ് സെക്രട്ടറി സിദ്ധീഖ് ബെളിഞ്ചം, ജോയിൻറ് സെക്രട്ടറി റാഷിദ് ഫൈസി ആമത്തല, ആദം ദാരിമി നാരമ്പാടി, അലി നെല്ലിക്കട്ട, മൂസ മൗലവി ഉബ്രങ്കള, ഓർഗനൈസിംഗ് സെക്രട്ടറി അൻവർ തുപ്പക്കൽ, മേഖലാ പ്രസിഡണ്ട് ഷബീബ് ഫൈസി, ജനറൽ സെക്രട്ടറി സുഹൈൽ റഹ്‌മാനി, ട്രഷറർ ഖലീൽ ആലങ്കോൽ, വർക്കിംഗ് സെക്രട്ടറി യൂസുഫ് നാരമ്പാടി തുടങ്ങിയ സമസ്ത പോഷക സംഘടനകളുടെയും നേതാക്കൾ വീട്ടിൽ എത്തി അനുശോചിച്ചു.
കഴിഞ്ഞ ശനിയാഴ്ച ബദിയഡുക്ക മേഖലാ കമ്മിറ്റി തുപ്പക്കലിൽ നടത്തിയ ബെൽ പരിപാടിയിൽ വിവിധ യൂണിറ്റ് ഭാരവാഹികളോടൊപ്പം അബ്ദുല്ല ഒ.പി
.
.