Join Whatsapp Group. Join now!

Plus One | പ്ലസ് വൺ പ്രവേശനം: സീറ്റ് വർധനവല്ല, പുതിയ ബാച്ചുകളാണ് പരിഹാരമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്

'വിദ്യാർത്ഥികളെ കുത്തി നിറക്കുന്നത് വിദ്യാഭ്യാസ പുരോഗതിയെ ബാധിക്കും', Plus One, Malayalam News, കാസറഗോഡ് വാർത്തകൾ
കാസർകോട്: (MyKasargodVartha) പ്ലസ് വൺ സീറ്റ് വിഷയത്തിൽ മാർജിനൽ സീറ്റ് വർദ്ധിപ്പിച്ച് സർക്കാർ നടത്തുന്ന പൊടിക്കൈകൾ അവസാനിപ്പിച്ച് പുതിയ സ്ഥിരം ബാച്ചുകൾ അനുവദിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന വൈസ് പ്രസിഡന്റ് നഈം ഗഫൂർ പറഞ്ഞു. 'നിഴലുകളിൽ നിന്ന് നക്ഷത്രങ്ങളിലേക്ക്' എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ കമ്മിറ്റി കാസർകോട് ഡയലോഗ് സെൻ്റർ ഹാളിൽ നടത്തിയ ഹയർ സെക്കന്ററി വിദ്യാർത്ഥി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
  
News, Kasargod, Kerala, Plus one admission: Fraternity movement says batches are solution.

ഒരു ക്ലാസിൽ 65 മുതൽ 75 വരെ വിദ്യാർത്ഥികളെ കുത്തി നിറക്കുന്നത് വിദ്യാഭ്യാസ പുരോഗതിയെ ബാധിക്കുമെന്നും, എസ്.എസ്.എൽ.സി വിജയികളായ മുഴുവൻ വിദ്യാർത്ഥികൾക്കും ജില്ലയിൽ പ്ലസ് വൺ സീറ്റുകൾ ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം പ്ലസ്ടു വിജയികളായ 11374 കുട്ടികൾക്ക് ഉപരിപഠനത്തിന് സർക്കാർ, എയിഡഡ് കോളേജുകളിൽ 1844 സീറ്റുകൾ മാത്രമുള്ളത് സർക്കാർ ജില്ലയോട് തുടരുന്ന വിവേചനത്തിൻ്റെ തെളിവാണ്. പുതിയ കോഴ്സുകൾ അനുവദിച്ചും പുതിയ സർക്കാർ കോളേജുകൾ അനുവദിച്ചും മാത്രമേ ജില്ലയിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ പരാധീനതകൾ പരിഹരിക്കാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
News, Kasargod, Kerala, Plus one admission: Fraternity movement says batches are solution.

ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് സി.എ യൂസുഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മുനീബ് എലങ്കമൽ, സംസ്ഥാന കാമ്പസ് അസിസ്റ്റൻ്റ് സെക്രട്ടറി ആഷിഖ് ടി.എം, വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ മഹ്മൂദ് പള്ളിപ്പുഴ, ഖത്തർ കൾച്ചറൽ ഫോറം മുൻ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി തയലക്കണ്ടി, ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറി എൻ.എം വാജിദ്, സഹീറ ലത്തീഫ്, റാഷിദ് മുഹിയുദ്ദീൻ, ഷാഹ്ബാസ് കോളിയാട്ട്, ഇബാദ അഷ്റഫ്, സിറാജുദ്ദീൻ മുജാഹിദ്, വഫ അഷ്റഫ് എന്നിവർ സംസാരിച്ചു. സ്റ്റുഡൻ്റ് ട്രൈനർ പി.ടി ഫായിസ് മോട്ടിവേഷൻ ക്ലാസ്സ് നൽകി. എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികളെ ചടങ്ങിൽ അനുമോദിച്ചു. ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറി റാസിഖ് മഞ്ചേശ്വരം സ്വാഗതവും അഡ്വ. ഫൈമ കീഴൂർ നന്ദിയും പറഞ്ഞു.

Keywords: News, Kasargod, Kerala, Plus one admission: Fraternity movement says batches are solution.

Post a Comment