Join Whatsapp Group. Join now!

Office Bearers | ചെർക്കളം അബ്ദുല്ല ഫൗണ്ടേഷന് പുതിയ ഭാരവാഹികൾ

വാർഷിക ജനറൽ ബോഡി യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്, Cherkalam Abdullah Foundation, Malayalam News, കാസറഗോഡ് വാർത്തകൾ
കാസർകോട്: (MyKasargodVartha) ജില്ലയിൽ സാമൂഹ്യ സാംസ്കാരിക സേവന മേഖലകളിൽ പ്രവർത്തിക്കുന്ന ചെർക്കളം അബ്ദുല്ല ഫൗണ്ടേഷൻ വാർഷിക ജനറൽ ബോഡിയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫൗണ്ടേഷൻ ചെയർമാൻ നാസർ ചെർക്കളത്തിൻ്റെ അധ്യക്ഷതയിൽ കാസർകോട് മുൻസിപ്പൽ വനിതാ ഭവനിൽ ചേർന്ന യോഗം മുസ്ലിം ലീഗ് കാസർകോട് ജില്ലാ ട്രഷറർ പി എം മുനീർ ഹാജി കമ്പാർ ഉദ്ഘാടനം ചെയ്തു.
  
News, Kasargod, Kerala, New office bearers for Cherkalam Abdullah Foundation.

അബ്ദുൽ ഖാദർ ആറ്റക്കോയ തങ്ങൾ ആലൂർ, എ.എം. കടവത്ത്, ചെങ്കള അബ്ദുല്ല ഫൈസി, മുൻസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം, മുഹമ്മദ് അബ്ദുൽ ഖാദർ ചെമ്പിരിക്ക, മൂസ ബി ചെർക്കള, എ എസ് മുഹമ്മദ്കുഞ്ഞി, കുട്ടിയാനം മുഹമ്മദ് കുഞ്ഞി സംസാരിച്ചു. മുജീബ് തളങ്കര സ്വാഗതവും ബി അഷ്റഫ് നന്ദിയും പറഞ്ഞു.

ഭാരവാഹികൾ - ചെയർമാൻ: നാസർ ചെർക്കളം, വർക്കിംഗ് ചെയർമാൻ: അമീർ പള്ളിയാൻ, വൈസ് ചെയർമാൻ: എ.എം കടവത്ത്, കെ ബി കുഞ്ഞാമു ഹാജി എരിയാൽ, അബ്ദുല്ല മുഗു, ഹാജി മുഹമ്മദ് അബ്ദുൽ ഖാദർ ചെമ്പരിക്ക, കെ ബി മുഹമ്മദ് കുഞ്ഞി, അഷ്റഫ് എടനീർ, തളങ്കര നൗഫൽ.

ജനറൽ സെക്രട്ടറി: സെഡ് എ മൊഗ്രാൽ, സെക്രട്ടറി: എ. അബൂബക്കർ ബേവിഞ്ചെ, അബ്ദുൽ മജീദ് കെ.എ. മഞ്ചേശ്വരം, ബി അഷ്റഫ്, വി വേണു ഗോപാലൻ മാസ്റ്റർ, സി എം മൊയ്തു മൗലവി ചെർക്കള, മുഹമ്മദ് യാസർ വാഫി, അബ്ദുൽ റഹ്മാൻ ബന്തിയോട്, കരീം ചൗക്കി, ട്രഷറർ: സി എ അഹമ്മദ് ഹാജി അസ്മാസ്.

Keywords: News, Kasargod, Kerala, New office bearers for Cherkalam Abdullah Foundation.

Post a Comment