എ.കെ.എം അഷ്റഫ് എം.എല്‍.എ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. കേബിള്‍ ടി.വി. ഓപറേറ്റര്‍മാര്‍ക്ക് അഭിമാനകരമായ വഴി തെളിച്ച സംഘാടകനും, വര്‍ഗീയ കലാപങ്ങളാല്‍ മുറിവേറ്റിരുന്ന കാസര്‍കോടിന്റെ മനസിന് കലകള്‍ കൊണ്ട് സാന്ത്വനം പകര്‍ന്ന സ്‌കിന്നേര്‍സ് കാസര്‍കോടിന്റെ അമരക്കാരിലൊരാളുമായിരുന്നു നാസര്‍ ഹസന്‍ അന്‍വറെന്ന് എകെഎം അഷ്‌റഫ് പറഞ്ഞു.
റിപ്പോര്‍ട്ടര്‍ ടി.വി ചീഫ് എഡിറ്റര്‍ എം.വി നികേഷ് കുമാര്‍ എന്‍.എച്ച് അന്‍വര്‍ അനുസ്മരണം നടത്തി. കേബിള്‍ ടിവി മേഖലയിലെ നെടുംതൂണായിരുന്നു എന്‍ എച്ച് അന്‍വര്‍. കോര്‍പ്പറേറ്റ് ശക്തികളെ മാറ്റി നിര്‍ത്തി കേബിള്‍ ടി.വി മേഖലയെ ശക്തിപെടുത്താന്‍ മുന്നില്‍ നിന്ന് നയിച്ച നേതാവായിരുന്നു അദ്ദേഹമെന്നും എം.വി നികേഷ് കുമാര്‍ പറഞ്ഞു.
സി.ഒ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ബി. സുരേഷ് ചാരിറ്റി ഫണ്ട് സമര്‍പ്പണം നിര്‍വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ ബിനു ശിവദാസ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സണ്ണി ജോസഫ്, കാസര്‍കോട് പ്രസ്‌ക്ലബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം, നാസര്‍ ഹസ്സന്‍ അന്‍വറിന്റെ പത്‌നി ആശ അന്‍വര്‍ എന്നിവര്‍ അന്‍വറോര്‍മ്മയില്‍ സംസാരിച്ചു.
സി.ഒ.എ ജില്ലാ പ്രസിഡണ്ട് വി.വി മനോജ്കുമാര്‍, എം.ലോഹിതാക്ഷന്‍, ഷുക്കൂര്‍ കോളിക്കര, സതീഷ് കെ പാക്കം, ടി.വി മോഹനന്‍, വിനോദ്.പി, അബ്ദുള്ള എം, ദിവാകര കെ എന്നിവര്‍ സംബന്ധിച്ചു. സി.ഒ.എ ജില്ലാ സെക്രട്ടറി ഹരീഷ് പി.നായര്‍ സ്വാഗതവും, എൻഎച്ച് അൻവർ ട്രസ്റ്റ് ചെയർമാൻ വിജയകൃഷ്ണൻ നന്ദിയും പറഞ്ഞു. സി.ഒ.എ സംസ്ഥാന ഭാരവാഹികള്‍ക്കുള്ള,സി.ഒ.എ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ സ്വീകരണവും പരിപാടിയുടെ ഭാഗമായി നടന്നു.
Keywords: News, Kasargod, Kasaragod-News, Kerala, Kerala-News, Nasar Hasan Anwar commemoration programme held.