Join Whatsapp Group. Join now!

House | സഹപാഠിക്ക് എൻഎസ്എസിലൂടെ സ്നേഹവീട് യാഥാർഥ്യമായി

സംസ്ഥാന ഓഫീസർ ഡോ. ആർഎൻ അൻസർ താക്കോൽ ദാനം നിർവഹിച്ചു, NSS, Malayalam News, കാസറഗോഡ് വാർത്തകൾ
ബോവിക്കാനം: (MyKasargodVartha) ജി.വി.എച്ച്.എസ്.എസ് ഇരിയണ്ണി ഹയർ സെക്കൻ്ററി വിഭാഗം എൻഎസ്എസ് യൂനിറ്റിൻ്റെ നേതൃത്വത്തിൽ സഹപാഠിക്ക് നിർമ്മിച്ച വീടിൻ്റെ താക്കോൽ കൈമാറ്റം സംസ്ഥാന എൻഎസ്എസ് ഓഫീസർ ഡോ. ആർഎൻ അൻസർ നിർവഹിച്ചു.
  
News, Kasargod, Kerala, House became reality for student through NSS.

ചെറുപ്പത്തിലെ മാതാപിതാക്കൾ ഉപേക്ഷിച്ച വിദ്യാർഥിയും, വളർത്തിയ അമ്മൂമ്മയും ചേർന്ന് താക്കോൽ ഏറ്റുവാങ്ങി. എൻഎസ്എസ് യൂനിറ്റിൻ്റെ വിവിധ പ്രവർത്തനങ്ങളിലൂടെയും, സുമനസ്സുകളുടെ സഹായവും വളണ്ടിയർമാരുടെ അധ്വാനവും അദ്ധ്യാപകരുടെയും പി ടി എയുടെയും സംഘാടക സമിതിയുടെയും പിന്തുണയിലുമാണ് വീട് യാഥാർത്ഥ്യമാക്കിയത്.

ഗാന്ധിയൻ മൂല്യങ്ങളിലും ആശയങ്ങളിലും അധിഷ്ഠിതമായി പ്രവർത്തിക്കുന്ന എൻ എസ് എസ് യൂനിറ്റ് രചിച്ച 'ബാപ്പുജിയെ അറിയാൻ' എന്ന പുസ്തക വിൽപനയിലൂടെ രണ്ട് ലക്ഷം രൂപ സമാഹരിച്ചത് ശ്രദ്ധേയമായ പ്രവർത്തനമാണ്. പ്രോഗ്രം ഓഫീസർ സജീവൻ മടപ്പറമ്പത്ത് വീട് നിർമ്മാണത്തിൻ്റ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പൽ എ കെ സ്ചിത്രൻ സ്വഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് ബി എം പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. വളണ്ടിയർ ലീഡർ കെ മാനസ നന്ദിയും പറഞ്ഞു.

പഞ്ചായത്ത് പ്രസിഡണ്ട് പി വി മിനി, സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മൻസൂർ മല്ലത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ബി.കെ നാരായണൻ, പഞ്ചാത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ്, ഖാലിദ് ബെള്ളിപ്പാടി, ബി സി കുമാരൻ, മൻസൂർ മല്ലത്ത്, അശോകൻ മാസ്റ്റർ, മനോജ് കുമാർ കണിച്ചുകുളങ്ങര, സുരേഷ് ബാബു, കെ.എ എം അബ്ദുൽ സലാം, ഷെരീഫ് കൊടവഞ്ചി, പ്രകാശ് റാവു, ശ്യാമള കെ.ടി,കെ കൃഷ്ണൻ, ദാമോദരൻ മാസ്റ്റർ, മിനീഷ് ബാബു സംബന്ധിച്ചു.

Keywords: News, Kasargod, Kerala, House became reality for student through NSS.

Post a Comment