Join Whatsapp Group. Join now!

Workshop | മുതിർന്ന പൗരന്മാർക്കായി സംഘടിപ്പിച്ച ഏകദിന ശിൽപശാല നവ്യാനുഭവമായി

ഡോ. തോമസ് അബ്രഹാം ക്ലാസ് നയിച്ചു, Malayalam News, കാസറഗോഡ് വാർത്തകൾ
കാസർകോട്: (MyKasargodVartha) ചിന്മയ കോളനി റസിഡൻ്റ്സ് അസോസിയേഷനും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി യു3 എ കാസർകോട് യൂണിറ്റും ചേർന്ന് മുതിർന്ന പൗരന്മാർക്കായി സംഘടിപ്പിച്ച ഏകദിന ശില്പശാല നവ്യാനുഭവമായി. ശ്രീകൃഷ്ണ മന്ദിരത്തിൽ നടന്ന സംഗമത്തിൽ പ്രായം മറന്ന് അവർ അനുഭവങ്ങൾ പങ്കുവെച്ചു. മന:ശാസ്ത്രത്തിലൂന്നി കളിയും ചിരിയും കാര്യവും കൂട്ടി കലർത്തി നടത്തിയ പരിപാടിയിൽ എല്ലാവരും ആവേശത്തോടെ പങ്കാളികളായി.
  
News, Kasargod, Kasaragod-News, Kerala, Kerala-News, One-day workshop organized for senior citizens.

യു3എ ചീഫ് മെൻ്റർ ഡോ. തോമസ് അബ്രഹാം മുതിർന്നവരിൽ ആവേശം പകർന്ന് ശിൽപശാലയിൽ നിറഞ്ഞുനിന്നു. ചിന്മയ മിഷൻ പ്രസിഡണ്ട് എ കെ നായർ, പ്രൊഫ വി ഗോപിനാഥൻ, കോഓർഡിനേറ്റർ കെ ടി ഷാജി, പ്രൊഫ. ജോസ് ലെറ്റ് മാത്യു, അക്കമ്മ മാത്യു, ശ്രീലേഖ ടീച്ചർ, ഡോ. നാരായണൻ, ശ്രീലത ടീച്ചർ, ജോൺ വർഗീസ്, എ രാഘവൻ തുടങ്ങിയവർ നേതൃത്വം നൽകി. കാസർകോട് പ്രദേശത്ത് 15 പേർ വീതമടങ്ങുന്ന വിവിധ യൂണിറ്റുകൾ രൂപീകരിച്ചു.

Keywords: News, Kasargod, Kasaragod-News, Kerala, Kerala-News, One-day workshop organized for senior citizens.

Post a Comment