ഐ എ പി വിമ ഒബ്സ്റ്ററ്റ്‌റിക് സൊസെറ്റി, സുരേഷ് ബാബു ഐ ഫൗണ്ടേഷന്‍, ജില്ലാ ടി ബി സെന്റര്‍, എസ് ബി ലാബ് ,ബദിയഡുക്ക സി എച് സി തുടങ്ങിയ സംഘടനകളും സ്ഥാപനങ്ങളും കാംപുമായി സഹകരിച്ച് വിജയിപ്പിച്ചു. ഐ എം എ ജില്ലാ കണ്‍വീനര്‍ ഡോ.ബി നാരായണ നായിക്, മെഡികല്‍ കാംപ് ഉദ്ഘാടനം ചെയ്തു. ഐ എം എ കാസര്‍കോട് ബ്രാഞ്ച് പ്രസിഡന്റ് ഡോ.ജിതേന്ദ്ര റായ് അധ്യക്ഷത വഹിച്ചു. സെക്രടറി ഡോ.കാസിം ടി സ്വാഗതം പറഞ്ഞു.
WIMA കണ്‍വീനര്‍ ഡോ. രേഖ റായ്, സീനിയര്‍ ഒഫ്താല്‍ മോളജിസ്റ്റ് ഡോ. ഭരതന്‍ എവി, ട്രൈബല്‍ മൊബെല്‍ യൂനിറ്റ് മെഡികല്‍ ഓഫീസര്‍ ഡോ. സുദേവ് എസ് എസ്, ഡെന്റല്‍ മെഡികല്‍ ഓഫീസര്‍ ഡോ.മുമിനാ, ഗൈനോ കോളജിസ്റ്റ് ഡോ. ജ്യോതി എസ്, ചെസ്റ്റ് സ്‌പെഷലിസ്റ്റ് ഡോ.നാരയണ പ്രദീപ്, സൈക്യാട്രിസ്റ്റ് ഡോ.ജോസ്‌ന തുടങ്ങിയ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു. സുരേഷ് ബാബു ഐ ഫൗണ്ടേഷന്‍ ടീം നേത്ര പരിശോധന നടത്തി.
പ്രമേഹം, തൈറോയിഡ്, അനീമിയ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള പ്രത്യേക രക്ത പരിശോധനയും കാന്‍സര്‍ സ്‌ക്രീനിംഗിനായി പാപ് സ്പിയര്‍ പരിശോധനയും നടത്തി. കുട്ടികളുടെ പോഷകാഹാരത്തെ കുറിച്ച് ഡോ.ബി നാരായണ നായിക്കും ക്ഷയരോഗത്തെ കുറിച്ച് ഡോ. പ്രദീപ് കുമാറും ബോധവല്‍കരണ ക്ലാസെടുത്തു.
നവ ശക്തി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകര്‍ ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കി. കാംപില്‍ എണ്‍പതോളം രോഗികളെ പരിശോധിച്ചു.
Keywords: Free medical camp was organized for Scheduled Tribes in Badiadka, Kasaragod, News, Badiadka, Free Medical Camp, Organized, Scheduled Tribes, Health, Treatment, Patient, Kerala News.