Join Whatsapp Group. Join now!

Glaucoma Week | ലോക ഗ്ലോകോമ വാരാചരണം; ജില്ലാതല ഉദ്ഘാടനം നടത്തി

ഒരാഴ്ച വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും District Level, Inauguration, World Glaucoma Week, Conducted, Medical Offi
കാസര്‍കോട്: (MyKasargodVartha) ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ദേശീയാരോഗ്യ ദൗത്യം കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.വി.രാംദാസ് നിര്‍വ്വഹിച്ചു. ജില്ലാഎഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, ജില്ലാ ഒഫ്താല്‍മിക് കോര്‍ഡിനേറ്റര്‍ കെ.ആബിദ, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എന്‍.പി.പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ജില്ലയിലെ എം.എല്‍.എസ്.പി പ്രവര്‍ത്തകര്‍ക്ക് വേണ്ടി നടത്തിയ ബോധവത്ക്കരണ സെമിനാറില്‍ ജനറല്‍ ആശുപത്രി സീനിയര്‍ കണ്‍സള്‍റ്റന്‍ഡ് ഓപ്താല്‍മോളജി ഡോ.എസ്.അനിത, നീലേശ്വരം താലൂക്ക് ആശുപത്രി ഒപ്‌റ്റോമെട്രിസ്റ്റ് കെ.അജീഷ് കുമാര്‍ എന്നിവര്‍ ക്ലാസ്സെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ അന്ധതാ നിവാരണ സമിതി കാസര്‍കോട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.


ഗ്ലോക്കോമയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ട്ടിക്കുന്നതിനായി എല്ലാ വര്‍ഷവും മാര്‍ച്ച് രണ്ടാം വാരം വേള്‍ഡ് ഗ്ലോക്കോമ അസോസിയേഷന്‍, വേള്‍ഡ് ഗ്ലോക്കോമ പേഷ്യന്റ് നെറ്റ്വര്‍ക്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോക ഗ്ലോക്കോമ വാരാചരണം നടത്തിവരുന്നു. മാര്‍ച്ച് 10 മുതല്‍ 16 വരെയാണ് ഈ വര്‍ഷത്തെ ഗ്ലോകോമ വാരാചരണം. മാര്‍ച്ച് 12ന് ലോക ഗ്ലോക്കോമ ദിനമായി ആചരിക്കുന്നു. ' ഗ്ലോക്കോമ വിമുക്ത ലോകത്തിനായി ഒന്നിക്കുന്നു' എന്നാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. വാരാചരണത്തിന്റെ ഭാഗമായി ഒരാഴ്ച്ചക്കാലം ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ ഗ്ലോക്കോമ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.വി.രാംദാസ് അറിയിച്ചു.

Keywords:
News, Kerala, Kerala-News, Kasaragod-News, District Level, Inauguration, World Glaucoma Week, Conducted, Medical Officer, Health, Health Centre, District level inauguration of World Glaucoma Week conducted.

Post a Comment