ഉദുമ: (MyKasargodVartha) ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഉദുമ ബീച്ച് ടൂറിസം പദ്ധതിയുടെ സർവേ നടപടികൾ ആരംഭിച്ചു. ടൂറിസം പദ്ധതിയുടെ വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ ഘട്ടമെന്ന രീതിയിൽ കോഴിക്കോട് വടകര ആസ്ഥാനമായുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് സർവേ നടത്തുന്നത്. വടക്ക് നൂമ്പിൽ പുഴ മുതൽ തെക്ക് ബേക്കൽ പുഴ വരെ നീണ്ടുനിവർന്നു കിടക്കുന്ന ഉദുമ കടൽത്തീരത്തിന്റെ അനന്തമായ ടൂറിസം സാധ്യതകൾക്കാണ് ഇതോടെ തുടക്കമാകുന്നത്.
പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഗ്രാമപഞ്ചായത് തനത് വരുമാനവും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വിഹിതവും ഉൾപ്പെടുത്തി രണ്ട് കോടിയുടെ നിർമാണ പ്രവൃത്തികൾ നടപ്പിലാക്കാനാണ് ഭരണസമിതി ലക്ഷ്യമിടുന്നത്. ഇതോടൊപ്പം സംസ്ഥാന സർക്കാരിന്റെ ഡെസ്റ്റിനേഷൻ ടൂറിസം ചലഞ്ചിൽ ഉൾപ്പെടുത്തി തുടർപ്രവൃത്തികൾ നടത്തും.
പഞ്ചായത്തിലെ കോടി കടപ്പുറത്തു ആരംഭിച്ച സർവേ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം ബീബി അധ്യക്ഷത വഹിച്ചു. ഹോസ്പിറ്റലിറ്റി വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ ജലീൽ കാപ്പിൽ, വാർഡ് മെമ്പർമാരായ വിനയകുമാർ, യാസ്മിൻ റഷീദ് , ഹോസ്പിറ്റാലിറ്റി വർക്കിംഗ് ഗ്രൂപ്പ് അംഗം മൂസ പാലക്കുന്ന് തുടങ്ങിയവർ സംബന്ധിച്ചു.
Keywords: Udma, Beach Tourism, Malayalam News, News, News-Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Udma Beach Tourism Project: Survey process started.
< !- START disable copy paste -->