വനിതാ ശിശു വികസന വകുപ്പിന്റെ ഒ.ആര്‍.സി (ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രണ്‍) പദ്ധതിയിലൂടെയാണ് സ്മാര്‍ട്ട് 40 ക്യാമ്പ് സംഘടിപ്പിച്ചുവരുന്നത്. കുട്ടികളുടെ മാനസികവും ശാരീരികവും സാമൂഹികവുമായ വികാസം സാധ്യമാക്കാന്‍ രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍, പൊതുസമൂഹം തുടങ്ങിയവരുടെ കൂട്ടുത്തരവാദിത്വം ഉറപ്പാക്കുന്നതിനും കുട്ടികള്‍ നേരിടുന്ന ശാരീരിക മാനസിക സാമൂഹിക വെല്ലുവിളികള്‍ കണ്ടെത്തി പരിഹരിച്ച് പരിചരണവും പിന്തുണയും നല്‍കി മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഒ.ആര്‍.സിയിലൂടെ നടത്തിവരുന്നത്. ഒ.ആര്‍.സി പദ്ധതിക്ക് കീഴിലുള്ള ജില്ലയിലെ 27 സ്‌കൂളുകളില്‍ സ്മാര്‍ട്ട് 40 ക്യാമ്പ് സംഘടിപ്പിക്കും.
പിലിക്കോടി സി.കൃഷ്ണന്‍ നായര്‍ സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്യാമ്പില്‍ 8,9 ക്ലാസുകളിലെ തെരഞ്ഞെടുത്ത അഞ്ച് വീതം വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ഇത് രണ്ടാം തവണയാണ് സ്‌കൂളില്‍ സ്മാര്‍ട്ട് 40 ക്യാമ്പ് സംഘടിപ്പിക്കുന്നത്.
Keywords: News, Kerala, Kerala-News, Kasaragod-News, News-Malayalam, Smart-40, Students, Smart, Camp, Started, Pilikode School, Psycho-Emotional Support, Department of Women and Child Development, Scheme, 'Smart-40' will make students smart; Camp started at Pilikode School.