നീലേശ്വരം: (MyKasargodVartha) സപ്തഭാഷാ യോദ്ധാസ് കാസറഗോഡ് സി ആര്‍ പി എഫ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ പുല്‍വാമ അനുസ്മരണ പരിപാടി ബിരിക്കുളത്തെ സവിനാരം കോണ്‍വെന്റ് സവി സ്‌നേഹാലയ സ്‌പെഷ്യല്‍ സ്‌കൂളില്‍വെച്ച് പി ദാമോദരന്‍ (വിരമിച്ച ഐജിപിസി ആര്‍പിഎഫ്) ഉദ്ഘാടനം ചെയ്തു.
കമിറ്റിയംഗം രമേശന്‍ മടിക്കൈയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കൂട്ടായ്മയുടെ രക്ഷാധികാരി പി പി ദാമോദരന്‍ സ്വാഗതപ്രസംഗം നടത്തി. തുടര്‍ന്ന് ആറാം വാര്‍ഡ് മെമ്പര്‍ വി സന്ധ്യ, 11-ാം വാര്‍ഡ് മെമ്പര്‍ ചിത്രലേഖ, മദര്‍ ഗ്രെയ്സി (സ്‌നേഹാലയം - ബിരിക്കുളം), കുഞ്ഞിരാമന്‍ (വ്യാപാര വ്യവസായ ഏകോപന സമിതി പ്രസിഡണ്ട്- ബിരിക്കുളം), വിജയന്‍ (സെക്രടറി ചാമുണ്ഡേശ്വരി ക്ഷേത്രം - ബിരിക്കുളം) എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കൂട്ടായ്മ രക്ഷാധികാരി പവിത്രന്‍ പള്ളിപ്പാറ നന്ദി പറഞ്ഞു കൊണ്ട് അനുസ്മരണ പരിപാടി അവസാനിച്ചു.
Keywords: News, Kerala, Kerala-News, Kasaragod-News, Malayalam-News, Pulwama, Remembrance Program, Organized, Saptabhasa Yodhas, Kasaragod, CRPF Association, Nileshwar News, Pulwama Remembrance Program Organized by Saptabhasa Yodhas Kasaragod CRPF Association.