Join Whatsapp Group. Join now!

KGMOA | കാസർകോട്ടെ ഡോക്ടർമാരുടെ ഒഴിവുകൾ അടിയന്തരമായി നികത്തണമെന്ന് കെ ജി എം ഒ എ; പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു

'ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു', KGMOA, Health, Doctors, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News, Vande Bharat
കാഞ്ഞങ്ങാട്: (MyKasaragodVartha) ജില്ലയിലെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ ഒഴിവുകൾ അടിയന്തരമായി നികത്തണമെന്ന് കെ ജി എം ഒ എ കാസർകോട് ജില്ലാ ഘടകത്തിൻ്റെ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. അസിസ്റ്റന്റ് സർജന്മാരുടെ അമ്പതോളം ഒഴിവുകളും സ്പഷ്യലിറ്റി ഡോക്ടർമാരുടെ പതിനഞ്ചോളം ഒഴിവുകളും ആണ് ജില്ലയിൽ ഉള്ളത്. ഇതിൽ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ ഒഴിവുകൾ ഉൾപ്പടെ പലതും വർഷങ്ങളായി നികത്തപ്പെടാതെ കിടക്കുകയാണ്.
  
News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, KGMOA wants to fill the vacancies of doctors in Kasaragod immediately.

ഡോക്ടർമാരുടെ ഈ ഒഴിവുകൾ ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. അതുകൊണ്ട് അടിയന്തരമായി നികത്തേണ്ടിയിരിക്കുന്നു. ജില്ലയിൽ കൂടുതൽ ഡോക്ടർമാരെ ആകർഷിക്കുന്നതിനായി അട്ടപ്പാടി മോഡലിൽ സ്പെഷ്യൽ അലവൻസും ജില്ലയിൽ ജോലി ചെയ്തവർക്ക് പി ജി അഡ്മിഷനിൽ പ്രത്യേക വൈറ്റേജും കൊടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കാഞ്ഞങ്ങാട് കെ ജി എം ഒ എ ഹൗസിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗം സംസ്ഥാന പ്രസിഡൻ്റ് ഡോ. ടി എൻ സുരേഷ് ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി ഡോ. മനോജ് എ ടി (പ്രസിഡൻറ്), ഡോ. ഷിൻസി വി കെ (സെക്രട്ടറി) ഡോ. രാജു മാത്യു സിറിയക് (ട്രഷറർ), ഡോ. ഷക്കീൽ അൻവർ, ഡോ. ജയന്തി (വൈസ് പ്രസിഡൻ്റുമാർ), ഡോ. അശ്വതി കെ ജി (ജോയൻ്റ് സെക്രട്ടറി) എന്നിവർ സ്ഥാനമേറ്റെടുത്തു.
  
News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, KGMOA wants to fill the vacancies of doctors in Kasaragod immediately.

സ്ഥാനമൊഴിഞ്ഞ പ്രസിഡൻ്റ് ഡോ. രമേഷ് ഡി ജി അധ്യക്ഷത വഹിച്ചു. ഡിഎംഒ ഡോ. രാംദാസ് എ വി, സംസ്ഥാന സെക്രട്ടറി ഡോ. സുനിൽ പി കെ, വൈസ് പ്രസിഡൻ്റ് ഡോ. മുരളീധരൻ, മുൻ സംസ്ഥാന ട്രഷറർ ഡോ. ജമാൽ അഹ്മദ് എ, ഐ എം എ കാഞ്ഞങ്ങാട് ബ്രാഞ്ച് പ്രസിഡൻ്റ് ഡോ. സുരേഷൻ വി, ഡോ. കായിഞ്ഞി സി എം, ഡോ. ജീജ, ഡോ. സുകു സി തുടങ്ങിയവർ സംസാരിച്ചു. റിട്ടയർ ചെയ്ത അംഗങ്ങളായ ഡോ. ആമിന ടി പി, ഡോ ദിവകർ റൈ എന്നിവരെ യോഗത്തിൽ ആദരിച്ചു.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, KGMOA wants to fill the vacancies of doctors in Kasaragod immediately.

Post a Comment