കാസർകോട്: (MyKasargodVartha) എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള പുനരധിവാസ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനുള്ള സർക്കാർ നീക്കം ആശങ്ക ഉണ്ടാക്കുന്നതാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ പറഞ്ഞു. ജില്ലയിലെ 11 എൻഡോസൾഫാൻ ബാധിത പഞ്ചായത്തുകളിലെ ദുരന്ത മേഖലയിൽ ഇന്നും ദുരിതത്തിൻ്റെ ശേഷിപ്പ് തുടരുന്നുണ്ട്. ദുരിതം പേറി തന്നെയാണ് ഇന്നും കുഞ്ഞുങ്ങൾ ജനിക്കുന്നത്. അതിനാൽ പുനരധിവാസ പ്രവർത്തനങ്ങൾ നിർത്തി വെക്കാനായിട്ടില്ല. എൻഡോസൾഫാൻ വിഷയം കേവല സാങ്കേതികതയിൽ മാത്രം കാണരുത്. രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾക്ക് ദുരിത ബാധിതരെ കരുവാക്കരുത്. മാനുഷിക പരിഗണനയാണ് ഇവർ അർഹിക്കുന്നതെന്നും പി. മുജീബ് റഹ്മാൻ പറഞ്ഞു.
എൻഡോസൾഫാൻ ദുരിത ബാധിത മേഖല പി മുജീബ് റഹ്മാൻ സന്ദർശിച്ചു. സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് നടപ്പിലാക്കിയ എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള മാതൃക പുനരധിവാസ പദ്ധതികളുടെ ഗുണഭോക്താക്കളെയാണ് സന്ദർശിച്ചത്. പി മുജീബ് റഹ്മാൻ സംസ്ഥാന പ്രസിഡൻ്റായിരുന്ന 2007-2011 കാലത്താണ് സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് എൻഡോസൾഫാൻ ദുരിത ബാധിതരുടെ പുനരധിവാസത്തിനായി മാതൃക പദ്ധതി നടപ്പിലാക്കിയത്. ഭവന നിർമ്മാണം, ചികിത്സ, തൊഴിൽ, വിദ്യാഭ്യാസം റേഷൻ തുടങ്ങിയ മേഖലയിലായിരുന്നു പ്രവർത്തനം.
മൂലടുക്കം കോളനിയിലെത്തിയ പി. മുജീബ് റഹ്മാനെ നാട്ടുകാർ സ്വീകരിച്ചു. സോളിഡാരിറ്റി നിർമ്മിച്ച് നൽകിയ വീടുകളും അമീർ സന്ദർശിച്ചു. ദുരിത ബാധിതർ തങ്ങളുടെ പ്രയാസങ്ങൾ മുജീബ് റഹ്മാനുമായി പങ്കുവെച്ചു. കാസർകോട് ജില്ലയിലെ 11 എൻഡോസൾഫാൻ ദുരിത ബാധിത പഞ്ചായത്തുകളിലും സോളിഡാരിറ്റി പുനരധിവാസ പദ്ധതി നടപ്പിലാക്കിയിരുന്നു. മുളിയാർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളാണ് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ സന്ദർശിച്ചത്.
സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡൻ്റ് സഈദ് ഉമർ, മുൻ ജില്ലാ പ്രസിഡൻ്റ് കെ മുഹമ്മദ് ഷാഫി പുനരധിവാസ പദ്ധതിയുടെ കോ ഓഡിനേറ്റർ ആയിരുന്ന കെ.കെ ബഷീർ, ജില്ലാ സെക്രട്ടറി ബി.കെ മുഹമ്മദ് കുഞ്ഞി, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടി അബ്ദുൽ ജബ്ബാർ ആലങ്കോൽ, ജില്ലാ സെക്രട്ടറി മുഹമ്മദ് സജീർ , മുൻ ജില്ലാ പ്രസിഡൻ്റ് അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, പി.എം.കെ നൗഷാദ്, അബ്ദുൽ ഖാദർ തെക്കിൽ, നെഹാർ കടവത്ത്, മുഹമ്മദ് പാടലടുക്ക, സി എ അബ്ദുർ റഹ് മാൻ എന്നിവർ പങ്കെടുത്തു.
Keywords: News, Malayalam News, Jamaat-e-Islami , Endosulfan, Kasaragod, Ameer P Mujibur Rahman , Jamaat-e-Islami Kerala Ameer P Mujibur Rahman visited Endosulfan affected area
< !- START disable copy paste -->