Join Whatsapp Group. Join now!

Micro Credit | മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണം നടത്തി

26 അയല്‍ക്കൂട്ടങ്ങള്‍ക്കായി 2,01,48,000 രൂപ വിതരണം ചെയ്തു Disbursed, Micro Credit, Loans, Groups, Inauguration, District Panchayat President, P. Baby
കാസര്‍കോട്: (MyKasargodVartha) കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ കാഞ്ഞങ്ങാട് ഉപജില്ലാ ഓഫീസ് അജാനൂര്‍ ഗ്രാമപഞ്ചായത്ത് സി.ഡി.എസിന് അനുവദിച്ച മൈക്രോ ക്രെഡിറ്റ് വായ്പയുടെ വിതരണം നടത്തി. അജാനൂര്‍ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ 26 അയല്‍ക്കൂട്ടങ്ങള്‍ക്കായി 2,01,48,000 രൂപ വിതരണം ചെയ്തു. പരിപാടിയില്‍ അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സബീഷ് അയല്‍ക്കൂട്ടങ്ങള്‍ക്കായുള്ള വായ്പാ വിതരണം നടത്തി.

കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍ മുഖ്യാതിഥിയായി. അജാനൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.മീന, അജാനൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കൃഷ്ണന്‍ മാസ്റ്റര്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീബ ഉമ്മര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.ജി.പുഷ്പ, സി.ഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ ബിന്ദു, വാര്‍ഡ് മെമ്പര്‍ ലക്ഷ്മി, അജാനൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സജിന്‍ എന്നിവര്‍ സംസാരിച്ചു.


 



പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ കാഞ്ഞങ്ങാട് ഉപജില്ലാ ഓഫീസ് അസ്സിസ്റ്റന്റ് മാനേജര്‍ പ്രെറ്റി മോള്‍ ടോം വായ്പ, തിരിച്ചടവ് എന്നിവയില്‍ വിശദീകരണം നടത്തി. അജാനൂര്‍ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ രത്നകുമാരി സ്വാഗതവും അജാനൂര്‍ ഗ്രാമപഞ്ചാത്ത് മെമ്പര്‍ സെക്രട്ടറി എം.കെ.പ്രദീഷ് നന്ദിയും പറഞ്ഞു.

Keywords: News, Kerala, Kerala-News, Kasaragod-News, Disbursed, Micro Credit, Loans, Groups, Inauguration, District Panchayat President, P. Baby Balakrishnan, Ajanur Panchayat, Disbursed micro credit loans.

Post a Comment