Join Whatsapp Group. Join now!

CADD Centre Job Fair 9th March in Kasaragod.Job Fair | ഉദ്യോഗാർഥികൾക്ക് ജോലിക്ക് അവസരവുമായി കാഡ് സെന്റർ; തൊഴിൽ മേള മാർച് 9ന് കാസർകോട്ട്

പുതുമുഖങ്ങൾക്കും പരിചയ സമ്പന്നർക്കും പങ്കെടുക്കാം, Job Fair, CADD Centre, Malayalam News, കാസറഗോഡ് വാർത്തകൾ
കാസർകോട്: (MyKasargodVartha) സാങ്കേതിക വിദ്യാഭ്യാസ രംഗത്തും, ക്രിയേറ്റീവ് ഡിസൈനിംഗ്, വ്യാവസായിക പരിജ്ഞാന രംഗത്തും പരിശീലനം നൽകി വരുന്ന ആഗോള ശൃംഖല കാഡ് സെൻ്റർ മാർച്ച് ഒമ്പതിന് 'ജോബ് പക്ക ഫെയർ - 2024' എന്ന പേരിൽ കാസർകോട് പുതിയ ബസ് സ്റ്റാൻഡിനു സമീപമുള്ള കാഡ് സെന്ററിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. പത്താം ക്ലാസ് മുതൽ എൻജിനീയറിംഗ് കഴിഞ്ഞവർക്കും, മറ്റു മേഖലകളിൽ വിദ്യാഭ്യാസം പൂർത്തീകരിച്ചവർക്കുമായ പുതുമുഖങ്ങൾക്കും പരിചയ സമ്പത്തുള്ളവർക്കും നിരവധി തൊഴിൽ അവസരങ്ങളുണ്ടാകും.
  
News, Kasargod, Kasaragod-News, Kerala, Kerala-News, CADD Centre Job Fair 9th March in Kasaragod.

ആറ് ഇന്ത്യൻ നഗരങ്ങളിൽ നടത്തുന്ന തൊഴിൽ മേളയിലൂടെ അയ്യായിരത്തിലധികം ജോലികൾ ഉറപ്പു വരുത്തുന്നു. ഈ സൗജന്യ തൊഴിൽ മേളയിൽ സിവിൽ എൻജിനീയറിംഗ്, മെക്കാനിക്കൽ എൻജിനീയറിംഗ്, ഓട്ടോമൊബൈൽ എൻജിനീയറിംഗ്, എയറോനോട്ടിക്കൽ എൻജിനീയറിംഗ്, ഇലക്ട്രിക്കൽ എൻജിനീയറിംഗ്, ഇലക്ട്രോണിക്ക്സ് എൻജിനീയറിംഗ്, ഐടി കമ്പ്യൂട്ടർ സയൻസ്,ആർക്കിക്കിടെക്ചർ, ബിപിഒ / കെ പി ഒ, ബാങ്കിംഗ് ആൻ്റ് ഫിനാൻസ്, സെയിൽസ് ആൻഡ് മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻ്റ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും, പ്രൊഫഷണലുകൾക്കും, തുടക്ക ജോലികൾക്ക് ശ്രമിക്കുന്നവർക്കും പങ്കെടുക്കാം.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ https://www(dot)caddclub(dot)com/event-details/job-pkka-fair-2024 എന്ന ലിങ്കിൽ കയറി ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും ഇ-മെയിൽ വഴി ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പർ സ്വീകരിക്കുകയും വേണം. തൊഴിൽ മേളയിൽ പങ്കെടുക്കുന്നവർക്ക് നിർബന്ധമായും ബയോഡാറ്റയും, രജിസ്ട്രേഷൻ നമ്പറും ഉണ്ടായിരിക്കേണ്ടതാണ്. തൊഴിൽ മേളയിൽ ഒറ്റത്തവണ അഭിമുഖത്തിനും, തത്സമയ ഓൺലൈൻ ടെസ്റ്റുകൾക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കും. 40 ലധികം മുൻനിര കമ്പനികളിൽ നിന്നുള്ള സാങ്കേതിക വിദഗ്ദരും എച്ച് ആർ എക്സിക്യൂട്ടീവുകളും അഭിമുഖം നടത്തുകയും തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ജോലി ഉറപ്പ് വരുത്തുന്ന ജോലി വാഗ്ദത്ത കത്തുകൾ നൽകുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

ഓട്ടോകാഡ് ഡ്രാഫ്റ്റ്സ്മാൻ, പ്രൊഡക്ഷൻ എൻജിനീയർ, പൈത്തൺ ഡെവലപ്പർ, ത്രിഡി മോഡലർ, വിഷ്വലൈസർ, പ്രൊഡക്റ്റ് ഡിസൈനർ, ഡിജിറ്റൽ മാർക്കറ്റിങ്, സോഫ്റ്റ് വെയർ ഡെവലപ്പർ, അക്കൗണ്ടൻ്റ്, സർവീസ് എൻജിനീയർ, കസ്റ്റമർ റിലേഷൻസ് എക്സിക്യൂട്ടീവ്, സെയിൽസ് ആൻ്റ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ടെലി കോളർ, ഇൻ്റീരിയർ ഡിസൈൻ, അക്കാദമിക്ക് കൗൺസിലർ തുടങ്ങിയവയാണ് ജനപ്രിയ ജോലികൾ.
  
News, Kasargod, Kasaragod-News, Kerala, Kerala-News, CADD Centre Job Fair 9th March in Kasaragod.

Keywords: News, Kasargod, Kasaragod-News, Kerala, Kerala-News, CADD Centre Job Fair 9th March in Kasaragod.

Post a Comment