Join Whatsapp Group. Join now!

Quiz | 'ഇശൽ ഗ്രാമം ഇന്നലെ, ഇന്ന്'; മൊഗ്രാലിന്റെ പ്രാദേശിക ചരിത്രവുമായി പ്രശ്നോത്തരി ചൊവ്വാഴ്ച

നിസാർ പെറുവാഡ് ക്വിസ് മാസ്റ്റർ ആയിരിക്കും, Mogral, Malayalam News, കാസറഗോഡ് വാർത്തകൾ
മൊഗ്രാൽ: (MyKasargodVartha) എം എസ് മൊഗ്രാൽ സ്മാരക ഗ്രന്ഥാലയവും ജി വി എച്ച് എസ് എസ് മൊഗ്രാൽ സോഷ്യൽ സയൻസ് ക്ലബും ചേർന്ന് നടത്തുന്ന പ്രാദേശിക ചരിത്ര ക്വിസ് ചൊവ്വാഴ്ച (ജനുവരി 23) നടക്കും. രാവിലെ 10 മുതൽ 12.30 വരെ മൊഗ്രാൽ സ്കൂളിൽ വെച്ച് 'ഇശൽ ഗ്രാമം - ഇന്നലെ ഇന്ന്' എന്ന തലക്കെട്ടിൽ മൊഗ്രാലിൻ്റെ ഭൂതവും വർത്തമാനവും അടിസ്ഥാനപ്പെടുത്തി നടക്കുന്ന മത്സരത്തിൽ വിദ്യാർത്ഥി ടീമുകൾ മത്സരിക്കും.
  
News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Quiz competition about Mogral local history.

പൊതുജനങ്ങൾക്ക് കാണികളായും മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ടെന്ന് പ്രോഗ്രാം കോർഡിനേറ്റർ എം മാഹിൻ മാസ്റ്റർ അറിയിച്ചു. നിസാർ പെറുവാഡ് ക്വിസ് മാസ്റ്റർ ആയിരിക്കും . ചടങ്ങിൽ വെച്ച് കേന്ദ്ര സർവകലാശാലയിൽ നിന്ന് മൊഗ്രാൽ മാപ്പിള പാട്ട് പാരമ്പര്യത്തെ കുറിച്ചുള്ള ഗവേഷണത്തിന് പി എച് ഡി ലഭിച്ച ഡോ. ആഇശത് റംഷീല യെ ഡോ. സഈദ മൊഗ്രാൽ ആദരിക്കും. മഞ്ചേശ്വരം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ അബ്ദുല്ല ഉൽഘാടനം ചെയ്യും.

ഹെഡ്മാസ്റ്റർ അബ്ദുൽ ബഷീർ അധ്യക്ഷത വഹിക്കും. കാസർകോട് സാഹിത്യവേദി പ്രസിഡണ്ട് പദ്മനാഭൻ ബ്ലാത്തൂർ, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി കെ. ഹുസ്സൈൻ മാസ്റ്റർ, എംഎസ് മൊഗ്രാൽ സ്മാരക ലൈബ്രറി പ്രസിഡൻ്റ് സിദ്ദീഖ് അലി മൊഗ്രാൽ എന്നിവർ സംസാരിക്കും.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Quiz competition about Mogral local history.

Post a Comment