കുമ്പള ഫുട്ബോൾ അക്കാദമി സംഘടിപ്പിച്ച സൗജന്യ നീന്തൽ പരിശീലനം പൂർത്തിയാക്കിയ അൻപതോളം കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണ ഉദ്‌ഘാടനം ചടങ്ങിൽ രാജ് മോഹൻ ഉണ്ണിത്താൻ എം പി നിർവഹിച്ചു. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കുമ്പള ഫുട്ബോൾ അക്കാദമി പ്രസിഡണ്ടും ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ അഷ്‌റഫ് കർള അധ്യക്ഷത വഹിച്ചു. കല്ലട്ര മാഹിൻ ഹാജി, അലി നാങ്കി, ടി എം സഹീദ് തെക്കിൽ, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എ സൈമ, വൈസ് പ്രസിഡൻറ് പി എ അഷ്‌റഫ് അലി, സകീന അബ്ദുള്ള, ജമീല സിദ്ധിഖ്, ഹനീഫ പാറ, സിവി ജയിംസ്, ബദറുൽ മുനീർ, സുകുമാര കുതിരപ്പടി, കലാഭൻ രാജു, ജമീല അഹമ്മദ്, ബിഡിഒ വിജു, റാഫി പള്ളിപ്പുറം, ഖമറുദീൻ തളങ്കര തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായ എ കെ ആരിഫ്, ബി എൻ മുഹമ്മദലി, സിദ്ദീഖ് ദണ്ഡഗോളി, നാഗേഷ് കാർള, ബദ്റുദ്ദീൻ തങ്ങൾ, സെഡ് എ മൊഗ്രാൽ. തുടങ്ങിയവർ നേതൃത്വം നൽകി. കെ വി യൂസഫ് സ്വാഗതവും മുഹമ്മദ് കുഞ്ഞി കുമ്പോൽ നന്ദിയും പറഞ്ഞു.
Keywords: News, Kasargod, Kasaragod-News, Kerala, Kerala-News, Kumbala, Swimming, Panchayath, Nisar Thalangara said that services should be encouraged.