Join Whatsapp Group. Join now!

Development Seminar | നീലേശ്വരം നഗരസഭയില്‍ വികസന സെമിനാര്‍ നടത്തി

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു Nileswar News, Nileshwar Municipal Corporation, Conducted, Development Seminar,
കാഞ്ഞങ്ങാട്: (MyKasargodVartha) നീലേശ്വരം നഗരസഭ 2024- 25 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ ടി.വി.ശാന്ത അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.ഗൗരി കരട് പദ്ധതിരേഖ അവതരിപ്പിച്ചു.



 

സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ കെ.പി.രവീന്ദ്രന്‍, ഷംസുദ്ദീന്‍ അറിഞ്ചിറ, ടി.പി.ലത, പി.ഭാര്‍ഗവി, കൗണ്‍സിലര്‍മാരായ ഇ.ഷജീര്‍, അന്‍വര്‍ സാദിഖ്, വി.അബൂബക്കര്‍, നഗരസഭ സെക്രട്ടറി കെ.മനോജ് കുമാര്‍, എഞ്ചിനീയര്‍ വി.വി.ഉപേന്ദ്രന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എഞ്ചിനീയര്‍ ടി.വി.ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വര്‍ക്കിംഗ് ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള ചര്‍ച്ചയും ക്രോഡീകരണവും നടന്നു. വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി സ്വാഗതവും അന്‍വര്‍ സാദത്ത് നന്ദിയും പറഞ്ഞു.

Keywords: News, Kerala, Kerala-News, Kasaragod-News, Nileswar News, Nileshwar Municipal Corporation, Conducted, Development Seminar, Kasargod News, Nileswar Municipal Corporation Conducted Development Seminar.

Post a Comment