പതിനാലാം പഞ്ചവത്സര പദ്ധതിയുടെ മൂന്നാം വര്‍ഷത്തില്‍ ഉത്പാദന, സേവന, പശ്ചാത്തല മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം ഏറ്റെടുത്ത് നടത്തുന്നതിനാണ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതിന് വ്യത്യസ്ത മേഖലകളില്‍ നിന്ന് വിഭവ സമാഹരണവും ഗ്രാമ, ബ്ലോക്ക്, ജില്ലാ പദ്ധതികള്‍ യോജിപ്പിച്ചും എം.പി, എം.എല്‍.എ എന്നിവരുടെ പ്രാദേശിക വികസന ഫണ്ടും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പ, നബാര്‍ഡില്‍ നിന്നുള്ള വായ്പകള്‍ എന്നിവ സ്വീകരിച്ചും സംയോജിച്ചും വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതിന് മുന്‍ഗണന നല്‍കും. ഹരിതകേരള മിഷന്‍, ലൈഫ് മിഷന്‍, ആര്‍ദ്രം മിഷന്‍ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ജനപങ്കാളിത്തത്തിലൂടെ നടപ്പിലാക്കുകയാണ് ലക്ഷ്യം.
സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി, തരിശു രഹിത ബ്ലോക്ക് പഞ്ചായത്ത്, സമ്പൂര്‍ണ്ണ ജൈവ പച്ചക്കറി കൃഷി പദ്ധതി, പാല്‍മിച്ച ബ്ലോക്ക് പഞ്ചായത്ത്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ എല്ലാ തൊഴിലാളികള്‍ക്കും 100 ദിവസം തൊഴില്‍ദിനം സൃഷ്ടിക്കുക, സ്ഥായിയായ ആസ്തികള്‍ നിര്‍മ്മിക്കുകയും ചെയ്യുക, പരമ്പരാഗതമായ ജലസ്രോതസ്സ് സംരക്ഷിച്ച് ജലസമൃദ്ധി ഉറപ്പുവരുത്തുക, വനിതകള്‍, കുട്ടികള്‍, വൃദ്ധര്‍, ഭിന്നശേഷിയുള്ളവര്‍, ട്രാന്‍സ്ജെന്‍ഡര്‍ എന്നിവയുടെ ക്ഷേമം, മെച്ചപ്പെട്ട മൃഗസംരക്ഷണ സേവനം, മൊബൈല്‍ വെറ്റിനറി ക്ലിനിക്, ഫാര്‍മസി, അതിജീവന സമ്പൂര്‍ണ്ണ ക്യാന്‍സര്‍ നിയന്ത്രണ പദ്ധതി, മൂല്യാധിഷ്ഠിത സാമൂഹിക സാമ്പത്തിക കലാസാംസ്‌കാരിക ടൂറിസം പദ്ധതിയെ പ്രോത്സാഹിപ്പിക്കുക, മണ്ണ്, ജലം, ജൈവസമ്പത്ത് സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍, തൊഴില്‍ പരിശീലനം, സ്വയംതൊഴില്‍. പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരുടെ സമഗ്ര വികസനം, സമസ്ത മേഖലയുടെയും അടിസ്ഥാന പശ്ചാത്തല മേഖലയുടെയും വികസനം, പ്ലാസ്റ്റിക് ജൈവ അജൈവ മാലിന്യ സംസ്‌കരണം, ലഹരി വിമുക്ത ബ്ലോക്ക് പഞ്ചായത്ത്, പകര്‍ച്ചവ്യാധി തടയാനുള്ള തുടര്‍ ബോധവത്ക്കരണം, മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും മഴവെള്ള റീചാര്‍ജ്, മഴവെള്ള കൊയ്ത്ത്, ഫിലമെന്റ് രഹിത ബ്ലോക്ക് പഞ്ചായത്ത് എന്നിവയും ലക്ഷ്യങ്ങളാണ്.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് രജത ജൂബിലി ഹാളില്‍ നടന്ന വികസന സെമിനാര്‍ സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ ഡോ. ജിജു പി അലക്സ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠന്‍ അദ്ധ്യക്ഷനായി. കരട് പദ്ധതിരേഖ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.അബ്ദുള്‍റഹ്മാന്‍ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ടുമാരായ എം.കുമാരന്‍, ടി.ശോഭ, പി.ലക്ഷ്മി, എസ്.പ്രീത, സി.കെ.അരവിന്ദാക്ഷന്‍, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ.വിജയന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.സീത, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.കെ.ബാബുരാജ്, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ എം.മാധവന്‍ നമ്പ്യാര്‍, അജയന്‍ പനയാല്‍ (കില ഫാക്കല്‍റ്റി) എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി.ശ്രീലത സ്വാഗതവും സെക്രട്ടറി പി.യൂജിന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ചയും പദ്ധതി പ്രവര്‍ത്തനങ്ങളുടെ ക്രോഡീകരണവും അവതരണവും നടന്നു.
Keywords: News, Kerala, Kerala-News, Kasaragod-News, Kanhangad News, Kasargod News, Block Panchayat, Development Projects, Worth, Eight Crore, Kanhangad block panchayat with development projects worth around rupees eight crore.