Join Whatsapp Group. Join now!

Tree | തെരുവത്ത് അപകട ഭീഷണി ഉയർത്തി മരം; ഏതു നിമിഷവും നിലംപതിക്കാവുന്ന നിലയിൽ; സമീപത്ത് കുട്ടികൾ വന്നുപോകുന്ന പാർകും ലൈബ്രറിയും

നടപടി വേണമെന്ന് ആവശ്യം Tree, Theruvath, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
തളങ്കര: (MyKasargodVartha) തെരുവത്ത് ഉബൈദ് സാംസ്കാരിക കേന്ദ്രത്തിന് തൊട്ടുരുമ്മി നിൽക്കുന്ന മരം അപകട ഭീഷണി ഉയർത്തുന്നു. ഏതു നിമിഷവും നിലംപതിക്കാവുന്ന നിലയിൽ ചാഞ്ഞാണ് മരത്തിന്റെ നിൽപ്പ്. സാംസ്കാരിക കേന്ദ്രത്തിന് മുന്നിലുള്ള റൂഫിങ് ഷീറ്റിന്റെ ചെറിയൊരു പിന്തുണ മാത്രമാണ് മരത്തിനുള്ളത്.
  



തൊട്ടരികിൽ നിരവധി കുട്ടികൾ കളിക്കാൻ വന്നുപോകുന്ന പാർകും ലൈബ്രറിയുമുണ്ട്. കൂടാതെ റോഡരികിൽ ഇരുചക്ര വാഹനങ്ങളടക്കം പാർക് ചെയ്യുന്നുമുണ്ട്. പ്രദേശവാസികൾക്കും യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരുപോലെ ഭീഷണിയായ പ്രശ്‌നത്തിൽ വലിയ അത്യാഹിതം സംഭവിക്കുന്നതിന് മുമ്പ് നടപടി വേണമെന്നാണ് ആവശ്യം.





ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും വന്നുപോകുന്നതല്ലാതെ നടപടിയെടുക്കാൻ തയാറായിട്ടില്ലെന്നാണ് പ്രദേശവാസികൾ പരാതിപ്പെടുന്നത്. അപകട ഭീഷണി ഉയര്‍ത്തുന്ന മരം അടിയന്തരമായി മുറിച്ച് നീക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

Keywords: News, Kasargod, Kasaragod-News, Kerala, Kerala-News, Tree, Theruvath, Malayalam News, Tree going to fall; Public demanding urgent action

Post a Comment