Join Whatsapp Group. Join now!

Play | സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് ബോധവത്‌കരണവുമായി തെരുവ് നാടകം; ശ്രദ്ധേയമായി 'ചൂട്ട്'

സൈകോ സോഷ്യൽ കൗൺസിലർമാരാണ് അഭിനേതാക്കൾ Play, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍
ബേക്കൽ: (MyKasargodVartha) 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' പദ്ധതിയുടെ ഭാഗമായി ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ തെരുവ് നാടകം 'ചൂട്ട്' ശ്രദ്ധേയമായി. വകുപ്പിന് കീഴിലുള്ള സൈകോ സോഷ്യൽ കൗൺസിലർമാരാണ് അഭിനേതാക്കൾ. ജില്ലയിലെ 38 ഗ്രാമപഞ്ചായതുകളിൽ അവതരിപ്പിക്കുന്ന നാടകം ഇതുവരെ 23 വേദികൾ പിന്നിട്ടു.

  
kasaragod, Kasaragod News, Kerala, Street, Women, Awareness, Violence, Bekal, Street play to raise awareness of violence against women.



പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും, സ്ത്രീകൾക്കെതിരെയുള്ള അക്രമത്തിനെതിരെ പ്രതികരിക്കുന്നതിനും, സമൂഹത്തിൽ സ്ത്രീകൾക്ക് തുല്യ നീതി ലഭിക്കുന്നതിന് വേണ്ടിയും, പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചയക്കുന്നതിനെതിരെയും ജനങ്ങളെ ബോധവത്‌കരിക്കുക എന്ന ലക്ഷ്യത്തോടയാണ് നാടകം
Street, Bekal,
പള്ളിക്കര ഗ്രാമപഞ്ചായത് മുറ്റത്ത് എത്തിയ നാടകം പഞ്ചായത് പ്രസിഡന്റ് എം കുമാരൻ ഉദ്ഘാടനം ചെയ്തു. കെ ശ്രീനിധി, ജീഷ്മ എസ് കെ, എം പൂർണിമ, സി ശ്യാമിലി, എം നിഷിത, പി മഞ്ജുഷ, ഇ ശ്രീദേവി, കെ വി അണിമ, ടി ജെ അനിത, ടി വി സോണിയ, പി കെ അമൃതശ്രീ, ടോൾസി ടോം, പി നീതു എന്നിവർ വേഷമിടുന്നു. സി കെ സുനിൽ അന്നൂർ സംവിധാനം ചെയ്ത നിർവഹിച്ച നാടകം ഒക്ടോബർ 11ന് ബാലികാ ദിനത്തോടനുബന്ധിച്ചു കലക്ടർ കെ ഇമ്പശേഖർ ആണ് ഉദ്ഘാടനം നിർവഹിച്ചത്.

Keywords: kasaragod, Kasaragod News, Kerala, Street, Women, Awareness, Violence, Bekal, Street play to raise awareness of violence against women.
< !- START disable copy paste -->

Post a Comment